നൈറ്റ് പെട്രോളിംങിനിടെ ചക്കിട്ടപ്പാറയില്‍ ചാരായം കൈവശം വച്ചയാളെ പിടികൂടി പോരാമ്പ്ര എക്‌സൈസ്


പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ചാരായം കൈവശം വച്ചയാളെ പിടികൂടി പേരാമ്പ്ര എക്‌സൈസ്. ചക്കിട്ടപ്പാറ വില്ലേജില്‍ മുതുകാട് ദേശത്ത് പുളിക്കൂല്‍ സോമന്‍ (48)എന്നയാളെയാണ് പിടികൂടിയത്.

ഇന്നലെ രാത്രി 7.30 യ്ക്ക് പെട്രോളിംങ് നടത്തുന്നതിനിടെ മുതുകാട് ദേശത്തെ റോഡില്‍ വച്ച് 2.5ലിറ്റര്‍ ചാരായം കൈവശം വച്ചതിനാണ് ഇയാളെ പിടികൂടിയത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ദനന്‍ പി.പി യുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. എ.ഇ.ഐ ഗ്രേഡ് സുരേഷ് ബാബു, പി.ഒ ഗ്രേഡ് ഷാജി, സി.ഇ.ഒ മാരായ വിജിനീഷ,് ഷബീര്‍ അനൂപ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ പ്രശാന്ത് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.