പേരാമ്പ്ര നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം; അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു


പേരാമ്പ്ര: പേരാമ്പ്ര നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കല്‍ കൊറ്റിയോട് പങ്കജാക്ഷിയുടെ റബ്ബര്‍ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരന്നു സംഭവം.

അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റും ഓടി കൂടിയ നാട്ടുകാരും ചേര്‍ന്നാണ് തീകെടുത്തിയത്.

അഗ്നിരക്ഷാ പ്രവര്‍ത്തകരായ എം.പ്രശാന്ത്, പി.ആര്‍.സോജു, എം.ജി.അശ്വിന്‍ ഗോവിന്ദ്, പി.എം.വിജീഷ്, കെ.ശ്രീകാന്ത്, കെ.പി.ബാലകൃഷ്ണന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ വീടിനോട് ചേര്‍ന്നുള്ള തോട്ടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.