Tag: fire force perambra
പേരാമ്പ്ര നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം; അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു
പേരാമ്പ്ര: പേരാമ്പ്ര നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കല്‍ കൊറ്റിയോട് പങ്കജാക്ഷിയുടെ റബ്ബര്‍ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരന്നു സംഭവം. അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റും
‘വീട്ടുമുറ്റത്തെ’ കലോത്സവത്തില്‍ ‘വീട്ടുകാരായി’ കുടിവെള്ളം കൊടുത്ത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍; ചുക്കുകാപ്പിയും വെള്ളവുമായി പൊലീസുകാരും സജീവം
പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തൊട്ടടുത്താണ് പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍. സ്റ്റേഷന് തൊട്ടരികിലായി ഏറെ പ്രാധാന്യമുള്ള ഒരു കലാമാമാങ്കം അരങ്ങേറുമ്പോള്‍ തങ്ങളെ ബാധിക്കില്ലെന്ന തരത്തില്‍ മാറിനില്‍ക്കുകയല്ല, മറിച്ച് സ്വന്തം വീട്ടിലെ പരിപാടിയിലെന്ന പോലെ ഫയര്‍ഫോഴ്സും കലോത്സവത്തിന് പിന്തുണ നല്‍കുകയാണ്. പരിപാടി കാണാനെത്തുന്നവര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ശുദ്ധമായ കുടിവെള്ളവുമായി പ്രധാനവേദിയുടെ പ്രവേശന കവാടത്തിനരികെ
കന്നുകാലികള്‍ക്ക് ഭീഷണിയായി ആള്‍മറയോ വേലിയോ ഇല്ലാത്ത തുറന്ന കിണറുകള്‍; കൂരാച്ചുണ്ടില്‍ പശു കിണറ്റില്‍ വീണു; രക്ഷകരായി പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് (വീഡിയോ കാണാം)
പേരാമ്പ്ര: കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. പാംബ്ലാനിയില്‍ തോമസിന്റെ തോട്ടത്തിലെ കാട് മൂടിയ സ്ഥലത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് പശു വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് പശുവിനെ രക്ഷിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ശ്രീകാന്താണ് കിണറ്റില്‍ ഇറങ്ങി പശുവിനെ പുറത്തെത്തിച്ചത്. പി.ആര്‍.സോജു,