Category: മേപ്പയ്യൂര്‍

Total 516 Posts

യാത്രാദുരിതത്തിന് അറുതി; മേപ്പയ്യൂര്‍ ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ജനങ്ങള്‍ക്കായി തുറന്നു

മേപ്പയൂർ: മേപ്പയൂർ, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. രണ്ട് ഭാഗവും പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെട്ട റോഡ് ഉള്ളതിനാൽ പേരാമ്പ്രയിൽ നിന്നും വടകരയിലേക്ക് ഇനി എളുപ്പത്തില്‍ എത്താന്‍ സാധിക്കും. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം വി.പി

അണിയറയില്‍ കൈതക്കല്‍ എന്ന നാടിനെ ചേര്‍ത്ത്പ്പിടിച്ച നൂറ്കണക്കിന് പേര്‍; “പ്രസാദ് കൈതക്കലിന്റെ ‘പൊരിവെയിലിലും പെരുമഴയിലും’ പുസ്തക പ്രകാശനം ആഘോഷമാക്കി നാട്‌, ഇങ്ങനെയും ഒരു പുസ്തക പ്രകാശനമോ !

കന്നൂര്‍: കക്ഷി രാഷ്ട്രീയ ഭേദം മറന്ന് ഒറ്റക്കെട്ടായി ആളുകള്‍ ഒത്തുകൂടുക, മതിമറന്ന് സന്തോഷം പങ്കിടുക. ഉള്ളിയേരിയിലെ കന്നൂര് ഇന്നലെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കൈതക്കല്‍ എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ ‘പൊരിവെയിലിലും പെരുമഴയിലും’ എന്ന എഴുത്തുകാരന്‍ പ്രസാദ് കൈതക്കലിന്റെ പുസ്തകപ്രകാശനമാണ് ഒരു നാട് ഇന്നലെ ആഘോഷമാക്കി തീര്‍ത്തത്. കൈതക്കലില്‍ നിന്നും

യാത്രാദുരിതത്തിന് അറുതി; മേപ്പയൂർ നിടുംമ്പൊയിൽ തെക്കേടത്ത് കനാൽ നൊട്ടിയിൽ താഴെ റോഡ് നാടിന് സമര്‍പ്പിച്ചു

മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നവീകരിച്ച തെക്കേടത്ത് കനാൽ നൊട്ടിയിൽ താഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്‌. ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി

കീഴരിയൂർ നടുവത്തൂര്‍ കളങ്കോളി മീത്തൽ കെ.എം ബാലൻ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂര്‍ കളങ്കോളി മീത്തൽ കെ.എം ബാലൻ അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു. നടുവത്തൂര്‍ റേഷൻ ഷാപ്പ് സെയിൽസ്മാനായിരുന്നു. ഭാര്യ: രമണി. മക്കൾ: അബിൻ ലാൽ, അഭിനവ്, ആര്യ നന്ദ. സഹോദരങ്ങൾ: നാരായണൻ, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, വാസു. സഞ്ചയനം: ശനിയാഴ്ച.

‘സാംസ്കാരിക പ്രവർത്തനം ഒഴുക്കിനെതിരായ കുതിപ്പ്‌, അതിന് ഒഴിവുകാലമില്ല’; കീഴരിയൂര്‍ സംസ്‌കൃതിയുടെ ദശവാര്‍ഷിക വേദിയില്‍ പി.ആര്‍ നാഥന്‍

കീഴരിയൂർ: ‘സാംസ്കാരിക പ്രവർത്തനം ഒഴുക്കിനെതിരായ കുതിപ്പാണെന്നും, അതിന് ഒഴിവുകാലമില്ലെന്നും കഥാകൃത്ത്‌ പി.ആർ നാഥൻ. കീഴരിയൂർ സംസ്കൃതിയുടെ ദശവാർഷികം ‘സർഗ്ഗസന്ധ്യ 2023’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃതി പ്രസിഡന്റ് ടി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കവി മോഹനൻ നടുവത്തുർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.സജീവൻ, അനിൽ കുമാർ ചുക്കോത്ത്, പെൺമ പ്രസിഡന്റ് ഇ.പി വത്സല,

ഇനി യാത്രകള്‍ എളുപ്പം; മേപ്പയൂർ കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു

മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 2023 – 24 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്‌. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ലീല അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് വികസന സമിതി കൺവീനർ

കേള്‍വി പ്രശ്‌നങ്ങളുള്ളവര്‍ക്ക് സഹായവുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്; ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

മേപ്പയ്യൂര്‍: കേള്‍വി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേര്‍ക്കാണ് ശ്രവണ സഹായ ഉപകരണങ്ങള്‍ നല്‍കിയത്. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്

എട്ടാമത് കെ.പി കായലാട് സാഹിത്യ പുരസ്‌ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ പുരോഗമന കലാസാഹിത്യസംഘം ഏര്‍പ്പെടുത്തിയ എട്ടാമത് കെ.പി കായലാട് സാഹിത്യ പുരസ്‌കാരത്തിനായി സൃഷ്ടികള്‍ ക്ഷണിക്കുന്നു. 2015 മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങള്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നത്. സൃഷ്ടികള്‍ മൂന്നു പകര്‍പ്പുകള്‍ സഹിതം 2023 ഡിസംബര്‍ 30 ന് മുന്‍പായി ലഭിക്കുന്ന വിധത്തില്‍ അയക്കേണ്ടതാണ്. പുരസ്‌കാരം 2024 ജനുവരി 8 ന് മേപ്പയ്യൂരില്‍ നടക്കുന്ന കെ.പി കായലാട്

മേപ്പയ്യൂര്‍ മഠത്തുംഭാഗത്തെ എടപ്പള്ളക്കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എടപ്പള്ളിക്കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. മുക്കം എസ്.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ അധ്യാപകനാണ്. ഭാര്യ:സുനിത (അധ്യാപിക, ഗലാഡിയ പബ്ലിക് സ്‌കൂള്‍, പളളിക്കര). സൗരവ് കൃഷ്ണ (ഇന്ത്യന്‍ നേവി, വിശാഖപട്ടണം) മകനാണ്. സഹോദരങ്ങള്‍: ജയാനന്ദന്‍. സുജാത (നരിക്കുനി) വനജ (പുറക്കാട്), പ്രിയാകുമാരി (മേപ്പയൂര്‍). സംസ്‌കാരം ബുധനാഴ്ച രാത്രി നടക്കും.

മേപ്പയ്യൂരില്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; സംസ്ഥാനത്തിന് പുറത്ത് ഒളിവിലായിരുന്ന ഏഴ് ലീഗ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുറത്തൂട്ടയില്‍ മുനവറലി, താഴത്തെ പുളിക്കൂല്‍ മുഹമ്മദ് അന്‍സീര്‍, നിലവീട്ടില്‍ ബാസിത്, കരുവാന്‍ കണ്ടി നവാസ്, താഴെ കരുവന്‍ ചേരി ഹാസില്‍, അമ്മിനാരി മുഹമ്മദ് അനീസ്, പടിഞ്ഞാറെ കമ്മന മുഹമ്മദ് റംഷാദ് എന്നിവരാണ് പിടിയിലായത്. മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ സുനില്‍ കുമാറിനെ