നമ്പ്രത്തുകര സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ ഇനി യോഗ ഹാളും


കീഴരിയൂർ: നമ്പ്രത്തുകര സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷന്റെ ധനസഹായത്തോടെ നിർമ്മിച്ച യോഗ ഹാള്‍ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ നിർമ്മല അധ്യക്ഷത വഹിച്ചു.

നാഷണൽ ആയുഷ് മിഷൻ, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ:അനീന പി ത്യാഗരാജ് പദ്ധതി വിശദീരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുനിത ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീവൻ ഐ, അമൽ സരാഗ, വാർഡ് മെമ്പർ മോളി പി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ്‌ എൻ.എം സുനിൽ സ്വാഗതവും ഹോമിയോപ്പതി ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ എ.സി രമ്യ നന്ദിയും പറഞ്ഞു.