ഏറെ നാളത്തെ യാത്രാദുരിതത്തിന് പരിഹാരമായി; വിളയാട്ടൂര്‍ പുതിയെടുത്ത് കുന്ന് റോഡ് നവീകരിച്ചു


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വിളയാട്ടൂര്‍ പുതിയെടുത്തു കുന്നു റോഡ് നവീകരിച്ചു. ഏഴ് ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. നീണ്ടകാലത്തെ യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമായത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രബാബു, കെ.എം.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിമല കൂനിയത്ത് സ്വാഗതവും കെ.ഗീത നന്ദിയും പറഞ്ഞു.