ഭിന്നശേഷിക്കാര്‍ക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്; മേപ്പയ്യൂരില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തുമേപ്പയ്യൂര്‍:
മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 2023- 24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡങ്ങ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ, അധ്യക്ഷത വഹിച്ചു. മൂന്നുലക്ഷം രൂപയാണ് ഫണ്ടായി അനുവദിച്ചത്. പഞ്ചായത്തിലെ ഒമ്പത് ഭിന്നശേഷിക്കാര്‍ ഗുണഭോക്താക്കളായി.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍.വി.പി.ബിജു, പഞ്ചായത്ത് സെക്രട്ടറി കെ.പി.അനില്‍കുമാര്‍, ആസൂത്രണ സമതി ഉപാധ്യക്ഷന്‍ എന്‍.കെ.സത്യന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. റീന എന്നിവര്‍ സംസാരിച്ചു.