”ജീവിതശൈലീ രോഗവും മുന്‍കരുതലുകളും”; മേപ്പയ്യൂരിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ്


മേപ്പയ്യൂര്‍: നവകേരളം കര്‍മ പദ്ധതി കോഴിക്കോട്, ഹരിത കേരള മിഷന്‍, ആര്‍ദ്രം മിഷന്‍ സംയുക്തമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു.

ഹരിതകര്‍മ്മസേന സെക്രട്ടറി റീജ.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സല്‍ന ലാല്‍ സ്വാഗതം പറഞ്ഞു. ഹരിത കര്‍മസേന അംഗങ്ങള്‍ക്കുളള ജീവിത ശൈലീ രോഗവും മുന്‍ കരുതലുകളും വിഷയത്തില്‍ എച്ച്.ഐ കെ.കെ.പങ്കജന്‍ ക്ലാസ് നല്‍കി.

ആരോഗ്യ പരിശോധന കാര്‍ഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിത കര്‍മസേന സെക്രട്ടറി റീജയ്ക്ക് നല്‍കി ആദ്യ പരിശോധന പൂര്‍ത്തിയാക്കി. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിരഞ്ജന എം.പി, ജെ.എച്ച്.ഐ മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. ഹരിതകര്‍മ്മസേന പ്രസിഡന്റ് ഷൈല നന്ദി പ്രകാശിച്ചു.