പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം അനുവദിച്ചു; ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്കായി പുതിയ ടോയ്‌ലറ്റ് സമുച്ചയം ഒരുങ്ങുന്നു


കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ടോയ്‌ലറ്റ് സമുച്ചയം ഒരുക്കാന്‍ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ടോയ്‌ലറ്റ് സമുച്ചയത്തിന് 10 ലക്ഷം രൂപ അനുവദിച്ചത്.

പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷയായ ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.ജുബീഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധ, കാവുങ്കല്‍പൊയില്‍, എം.സുധ പ്രധാന അധ്യാപകന്‍ ബെല്‍രാജ് മാസ്റ്റര്‍, PTA പ്രസിഡണ്ട് ഹരിദാസ് എന്നിവര്‍ സംസാരിച്ചു.