Category: പൊതുവാര്‍ത്തകൾ

Total 3481 Posts

കെ കെ ശെെലജ ടീച്ചർക്കായി അണിനിരന്ന് യുവത; പേരാമ്പ്രയെ പ്രകമ്പനം കൊള്ളിച്ച് വിദ്യാർത്ഥി യുവജന റാലി

പേരാമ്പ്ര : പേരാമ്പ്ര നഗരത്തെ ഇളക്കി മറിച്ച് വിദ്യാർത്ഥി യുവജന റാലി. കെ കെ ശൈലജ ടീച്ചർ ക്കൊപ്പമെന്ന് പ്രഖ്യാപിച്ചും ടീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയുമാണ് എൽഡിഎസ്എഫ്, എൽഡിവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി റാലി സംഘടിപ്പിച്ചത്. ഹാസ്റ്റിയ ല വിക്ടോറിയ എന്ന പേരിൽ പേരാമ്പ്ര റസ്റ്റ് ഹൗസിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ

‘കെ.കെ.ശൈലജ ടീച്ചറെ അപമാനിച്ച ശബ്ദസന്ദേശം ലീ​ഗ് നേതാവ് അസ്​ലമിൻറേത്’; കേസെടുത്ത് പൊലീസ്

വടകര: വടകരയിലെ ഇടതുമുന്നണി സ്ഥാനാർഥി കെ.കെ.ശൈലജക്ക് എതിരായ വ്യാജപ്രചാരണത്തിൽ കേസെടുത്ത് പൊലീസ്.മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് ന്യൂ മാഹി പോലീസ് കേസെടുത്തിരിക്കുന്നത്. ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിപാടിക്കിടെ കെ.കെ ശൈലജ

നാദാപുരത്ത് ഷാഫി പറമ്പിലിൻ്റെ സ്വീകരണത്തിനിടെ തമ്മിലടിച്ച് മുസ്ലിം ലീഗ് – കോൺഗ്രസ് പ്രവർത്തകർ, വീഡിയോ കാണാം

നാദാപുരം: ചെക്യാട് യുഡിഎഫ് സ്വീകരണ പരിപാടിയിൽ മുസ്ലിം ലീഗ് കോൺഗ്രസ് പ്രവർത്തകർ തമ്മിലടി. ഷാഫി പറമ്പിലിൻ്റെ സ്വീകരണ പരിപാടിയിലാണ് സംഘർഷം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ഥാനാർത്ഥി ഷെഡ്യൂളിൽ പെടാത്ത പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും സ്വീകരണ കേന്ദ്രങ്ങളിൽ സമയം വൈകി എത്തുന്നുവെന്നും ആരോപിച്ചാണ് പ്രവർത്തകർ തമ്മിലടിച്ചത്. ഷാഫി പറമ്പിലിന് മുന്നിൽ വെച്ചായിരുന്നു പ്രവർത്തകരുടെ കയ്യാങ്കളി. ചെക്യാട് ഭാഗത്ത്‌ നേരത്തെയും

മാഹിയില്‍ നാളെ മുതല്‍ മൂന്ന് ദിവസം മദ്യം കിട്ടില്ല, മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

മാഹി: മാഹിയിലെ മദ്യഷാപ്പുകളും ബാറുകളും നാളെ മുതല്‍ മൂന്നു ദിവസം അടച്ചിടും. മാഹി ഉള്‍പ്പെടുന്ന പോണ്ടിച്ചേരിയില്‍ ഏപ്രില്‍ 19 ന് ലോകസഭാ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ 17, 18,19 തീയ്യതികളിലാണ് മാഹിയിലെ മദ്യഷാപ്പുകള്‍ക്കും ബാറുകള്‍ക്കും അവധി ബാധകമാകുക. ഏപ്രില്‍ 26 ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന രണ്ടാഘട്ട

മതിയായ രേഖകളില്ല; ജില്ലയില്‍ തെരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിക്കപ്പെട്ട വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു. മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണമാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്. 19,94,530 രൂപ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പിടികൂടിയതാണിത്. പിടിച്ചെടുത്ത തുക അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. ഇത്തരത്തില്‍ ആകെ 1,00,84,310 രൂപയാണ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത് കൈമാറിയിട്ടുളളതെന്ന് എക്സ്പെന്‍ഡീച്ചര്‍

ജോലി ബഹിഷ്‌ക്കരിച്ച് രാഹുല്‍ഗാന്ധിയ്ക്കും ഗോവ ഗവര്‍ണര്‍ക്കുമായി നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും അകമ്പടിപോകാന്‍ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിലെ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയായിരുന്നു രാഹുല്‍ഗാന്ധിയ്ക്കും ശ്രീധരന്‍പിളളയ്ക്കുമായി നിയോഗിച്ചിരുന്നത്. ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജോലി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ നിര്‍ദേശപ്രകാരമാണ് ഇവര്‍ ജോലി ബഹിഷ്‌ക്കരിച്ചത്. കെ.ജി.എം.ഒ.എ.

തച്ചന്‍കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴരിയൂര്‍ സ്വദേശി മരിച്ചു

പയ്യോളി: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീഴരിയൂര്‍ സ്വദേശി കേളോത്ത് മീത്തല്‍ ഷൈജിത്ത് (44) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച ഉച്ചയ്ക്ക് തച്ചന്‍കുന്നില്‍ വച്ചാണ് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം നടന്നത്. പയ്യോളിയില്‍ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്. കീഴരിയൂരില്‍ നിന്ന്

വടകരയില്‍ പോരാട്ടം കനക്കും; കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വേ ഫലം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വെ ഫലം. 44 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചു. ഒപ്പം തന്നെ ഷാഫി പറമ്പില്‍ വിജയിക്കുമെന്ന് 41 ശതമാനം ആളുകള്‍ അഭിപ്രായം പ്രകടപ്പിച്ചുവെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെ സര്‍വ്വേ ഫലത്തിനേക്കാള്‍ ഷാഫി പറമ്പിലും

നവമാധ്യമങ്ങളിലൂടെ യു.ഡി.എഫ് വ്യക്തിഹത്യചെയ്യുന്നു, അപവാദ പ്രചരണങ്ങൾക്കും വ്യജ വാർത്തകൾക്കുമെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകും: കെ കെ ശൈലജ ടീച്ചർ

വടകര: യു ഡി എഫ് നവമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് വ്യക്തിഹത്യയും അപവാദ പ്രചരണവുമാണ് എന്ന് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. എൽ.ഡി.എഫ് മുന്നേറ്റത്തിൽ വിറളി പൂണ്ടവരാണ് സ്ഥാനാർത്ഥിയായ എന്നെ ഇപ്പോൾ തേജോവധം ചെയ്യുന്നത്. യാതൊരുവിധ രാഷ്ട്രീയ ധർമ്മികതയുമില്ലാത്ത യു ഡി എഫിലെ ഒരു കൂട്ടം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെവിളിച്ച

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയ‍ർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ യുവാവ് മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ മനോജ്‌ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. മനോജിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും