തച്ചന്‍കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴരിയൂര്‍ സ്വദേശി മരിച്ചു


പയ്യോളി: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കീഴരിയൂര്‍ സ്വദേശി കേളോത്ത് മീത്തല്‍ ഷൈജിത്ത് (44) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഞായറാഴ്ച ഉച്ചയ്ക്ക് തച്ചന്‍കുന്നില്‍ വച്ചാണ് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം നടന്നത്. പയ്യോളിയില്‍ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്. കീഴരിയൂരില്‍ നിന്ന് കീഴൂരിലേക്ക് പോവുകയായിരുന്നു ഷൈജിത്ത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈജിത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണപ്പെട്ടത്.

പരേതനായ നാരായണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ അശ്വതി. സഹോദരി ജിഷ പ്രകാശന്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.