മതിയായ രേഖകളില്ല; ജില്ലയില്‍ തെരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിക്കപ്പെട്ട വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു. മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണമാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

19,94,530 രൂപ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പിടികൂടിയതാണിത്. പിടിച്ചെടുത്ത തുക അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. ഇത്തരത്തില്‍ ആകെ 1,00,84,310 രൂപയാണ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത് കൈമാറിയിട്ടുളളതെന്ന് എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.