വടകരയില്‍ പോരാട്ടം കനക്കും; കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വേ ഫലം


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വെ ഫലം. 44 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചു.

ഒപ്പം തന്നെ ഷാഫി പറമ്പില്‍ വിജയിക്കുമെന്ന് 41 ശതമാനം ആളുകള്‍ അഭിപ്രായം പ്രകടപ്പിച്ചുവെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെ സര്‍വ്വേ ഫലത്തിനേക്കാള്‍ ഷാഫി പറമ്പിലും കെ.കെ ശൈലജ ടീച്ചറും തമ്മിലുളള പോരാട്ടം മുറുകുന്നുവെന്നാണ് സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്.

കഴിഞ്ഞ സര്‍വ്വേ ഫലത്തില്‍ ഇരുവരും തമ്മില്‍ 6 ശതമാനം വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇത് ചുരുങ്ങി 3 ശതമാനമായെന്നും പോരാട്ടം കനക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ ഫലം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ അനുകൂലിച്ചത് 14 ശതമാനം ആളുകള്‍ മാത്രമാണ്.

ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ചുവെന്നാണ് സര്‍വ്വേകളിലൂടെ തെളിയുന്നത്.