നാദാപുരത്ത് ഷാഫി പറമ്പിലിൻ്റെ സ്വീകരണത്തിനിടെ തമ്മിലടിച്ച് മുസ്ലിം ലീഗ് – കോൺഗ്രസ് പ്രവർത്തകർ, വീഡിയോ കാണാം


നാദാപുരം: ചെക്യാട് യുഡിഎഫ് സ്വീകരണ പരിപാടിയിൽ മുസ്ലിം ലീഗ് കോൺഗ്രസ് പ്രവർത്തകർ തമ്മിലടി. ഷാഫി പറമ്പിലിൻ്റെ സ്വീകരണ പരിപാടിയിലാണ് സംഘർഷം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സ്ഥാനാർത്ഥി ഷെഡ്യൂളിൽ പെടാത്ത പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും സ്വീകരണ കേന്ദ്രങ്ങളിൽ സമയം വൈകി എത്തുന്നുവെന്നും ആരോപിച്ചാണ് പ്രവർത്തകർ തമ്മിലടിച്ചത്. ഷാഫി പറമ്പിലിന് മുന്നിൽ വെച്ചായിരുന്നു പ്രവർത്തകരുടെ കയ്യാങ്കളി. ചെക്യാട് ഭാഗത്ത്‌ നേരത്തെയും ലീഗും കോൺഗ്രസുകാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.