Category: പൊതുവാര്‍ത്തകൾ

Total 3479 Posts

ഇന്നും മഴ തുടരും; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: കേരളളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള തീരത്ത് ഇനിയൊരു

ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകൾ സ്കുളുകൾ ഏതെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിജശമായി നോക്കാം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക്, ഉറുദു ,സംസ്കൃതം, ഹിന്ദി (എല്ലാം ഫുൾ ടൈം), യു.പി.എസ്.എ. തസ്തികകളിലേക്കുമാണ് നിയമനം. കൂടിക്കാഴ്ച മേയ് 28-ന് രാവിലെ 10-ന്‌

മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണംകൂടി; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 22-കാരന്‍ മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍ (22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 13നാണ് തജ്‌ലിസാന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. പിറ്റേദിവസം ചുങ്കത്തറ സിഎച്ച്‌സിയില്‍ ചികിത്സ തേടി. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ 18ന് കോഴിക്കോട്ടെ

ഒന്നിച്ചൊരു നാളേയ്ക്കായി, മഞ്ഞളിലൂടെ നേട്ടം കൊയ്യാനൊരുങ്ങി മൂടാടി പഞ്ചായത്ത്; ‘മഞ്ഞള്‍ വനം’ പദ്ധതിയുടെ വിത്തിടല്‍ ചടങ്ങ് നടന്നു

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ മഞ്ഞള്‍വനം പദ്ധയുടെ വിത്തിടല്‍ ചടങ്ങ് നടന്നു. പതിനൊന്നാം വാര്‍ഡില്‍ കാര്‍ഷിക കര്‍ഷകന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വിത്തിടല്‍ പരിപാടി നടന്നത്. കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ പ്രഗതി ഇന മഞ്ഞള്‍ വിത്താണ് ഗ്രാമപഞ്ചായത്തിലെ 15 ഗ്രൂപ്പുകള്‍ കൃഷി ചെയ്യുന്നത്. മഞ്ഞള്‍ പൊടി ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്താനുള്ള പദ്ധതിയും

ട്യൂഷനെടുക്കാന്‍ താല്‍പ്പര്യമുളളവരാണോ?; എലത്തൂരിലെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് ട്യൂട്ടര്‍മ്മാരെ ആവശ്യമുണ്ട്, വിശദമായി അറിയാം

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം ട്യൂഷന്‍ എടുക്കാന്‍ ട്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. സയന്‍സ്, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ഡിഗ്രിയും ബിഎഡും ഉള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തിലേക്കും ടിടിസി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് യു.പി വിഭാഗത്തിലേക്കും അപേക്ഷിക്കാം. ബയോഡാറ്റ,

യാത്ര വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും, വീഴ്ചയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പിഴ; പുത്തൻ നയവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: നഷ്ടത്തിലായ കെഎസ്ആർടിസിയെ വീണ്ടെടുക്കാൻ പുത്തൻ നയം. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്ക് മുൻ​ഗണന നൽകി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. റീഫണ്ട് പോളിസികൾ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരി​ഗണിച്ചാണ് പുതിയ പരിഷ്കാരം.    കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ്

യാത്രക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ചു, പിന്നാലെ ബസിൽ നിന്ന് ഇറങ്ങി ഓടി; സിനിമാസ്റ്റെെലിൽ അരക്കിലോമീറ്ററോളം പിന്തുടർന്ന് കള്ളിയെ പിടികൂടി ചേളന്നൂർ സ്വദേശിനി

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിന്നാലെ ഓടി വി​ദ​ഗ്ദമായി പിടികൂടി ചേളന്നൂർ സ്വദേശിനി. ചേളന്നൂർ എടക്കര സ്വദേശി താഴെഓരിങ്കൽ മിഥു ശ്രീജിത്ത്(34) ആണ് കള്ളിയെ ഓടിച്ചിട്ട് പിടികൂടിയത്. അരക്കിലോമീറ്ററോളം പിന്നാലെ ഓടിയാണ് യുവതി കള്ളിയെ പിടികൂടിയത്.  ചേളന്നൂർ നിന്നും എരഞ്ഞിപാലത്തുള്ള ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ എരഞ്ഞിപ്പാലം ബസ്സ്റ്റോപ്പിൽ ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ

ഓവുചാലുകൾ ശനിയാഴ്ചക്കകം വൃത്തിയാക്കണം, ഖനനം നിർത്തിവെക്കണം; ജില്ലയിലെ മഴക്കാല മുന്നൊരുക്കത്തിനായി യോ​ഗം ചേർന്നു

കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷത യോഗം ചേർന്നു. യോഗത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓവുചാലുകൾ മെയ് 25 നകം തടസ്സങ്ങൾ നീക്കി വൃത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. ചെറിയ കനാലുകളും തോടുകളും തടസ്സങ്ങൾ നീക്കി മഴവെള്ളം ഉൾക്കൊള്ളാനാകും വിധം സജ്ജമാക്കണം. കാലവർഷം ശക്തിപ്പെടുകയാൽ എല്ലാ തരത്തിലുള്ള ഖനന

എലത്തൂരിൽ വൻ ലഹരിമരുന്ന് വേട്ട; വാടക വീട്ടിൽ നിന്ന് അഞ്ച് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട്:∙ എലത്തൂർ പുതിയങ്ങാടിയിൽ വൻ ലഹരിമരുന്ന് വേട്ട. വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 750 ഗ്രാം എംഡിഎഎ, 6.160 ഗ്രാം എക്സ്റ്റസി ടാബ്‌ലറ്റ്, 80 എൽഎസ്ഡി സ്റ്റാംപുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ ഡന്‍സാഫ് ടീമും വെള്ളയില്‍ പൊലീസും ചേര്‍ന്നണ് പിടികൂടിയത്.    പുതിയങ്ങാടി വാടകവീട് കേന്ദ്രീകരിച്ച്

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആദ്യം ചികിത്സ തേടിയത്.    ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്.