ട്യൂഷനെടുക്കാന്‍ താല്‍പ്പര്യമുളളവരാണോ?; എലത്തൂരിലെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് ട്യൂട്ടര്‍മ്മാരെ ആവശ്യമുണ്ട്, വിശദമായി അറിയാം


കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം ട്യൂഷന്‍ എടുക്കാന്‍ ട്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്നു.

സയന്‍സ്, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ഡിഗ്രിയും ബിഎഡും ഉള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തിലേക്കും ടിടിസി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് യു.പി വിഭാഗത്തിലേക്കും അപേക്ഷിക്കാം.

ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ മെയ് 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍: 8547630149.