കായിക മേഖലയില്‍ പ്രാവിണ്യം തെളിയിച്ചതാണോ? പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം, നോക്കാം വിശദമായി


കോഴിക്കോട്: ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം. ഏകജാലകം വെബ്‌സൈറ്റില്‍ പ്ലസ് വണ്‍ മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷ നല്‍കുന്നത് കൂടാതെ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ പ്രത്യേകം റജിസ്റ്റര്‍ ചെയ്യണം.

റജിസ്റ്റര്‍ ചെയ്തശേഷം 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ (ജനന തീയതിയുള്ളത്) പകര്‍പ്പ്, ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് റജിസ്‌ട്രേഷന്‍ സ്ലിപ്പ് എന്നിവ മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനായി നൽകണം.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വേരിഫിക്കേഷന് ശേഷം നല്‍കുന്ന സ്‌കോര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്‌സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി പൂര്‍ത്തീകരിക്കണം. അതിന്ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ പകര്‍പ്പ് വിദ്യാര്‍ത്ഥിയും രക്ഷാകര്‍ത്താവും ഒപ്പ് വെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ജില്ലയിലെ നിര്‍ദ്ദിഷ്ട ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.