Category: പൊതുവാര്‍ത്തകൾ

Total 3479 Posts

ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

അരിക്കുളം: ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സാമുഹിക സുരക്ഷ പെന്‍ഷനും തൊഴിലുറപ്പ് കൂലിയും വിരമിച്ച അംഗന്‍വാടി ടീച്ചര്‍മാരുടെയും പെന്‍ഷന്‍ പോലും നല്‍കാതൈ ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥരെന്ന് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു. അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ്

‘ആശ്രിതനിയമനം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം’ – കേരള എന്‍.ജി.ഒ അസോസിയേഷന്‍; നാല്‍പത്തി ഒന്‍പതാം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ നാല്‍പത്തി ഒന്‍പതാം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. ആശ്രിത നിയമനം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന്‍ പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 54 വര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചു വന്ന

ഓര്‍മ്മകളില്‍ പ്രിയ നേതാവ്; ആര്‍.യു ജയശങ്കരന്റെ 26 ആം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ആര്‍.യു ജയശങ്കരന്റെ 26 ആം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. കൊല്ലം ടൗണില്‍ വെച്ച് നടന്ന പരിപാടി സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. സി.കെ ഹമീദ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കൊല്ലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.കെ ഭാസ്‌ക്കരന്‍, അധ്യക്ഷത വഹിച്ചു. ടി.കെ ചന്ദ്രന്‍, അഡ്വ കെ. സത്യന്‍, എം പത്മനാഭന്‍,

പ്രായപൂർത്തിയാകാത്തവ‍ർ വാഹനം ഓടിച്ചാൽ 25,000 പിഴ, ഒപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും രക്ഷിതാക്കൾക്ക് ജയിൽ ശിക്ഷയും; ജൂൺ ഒന്നുമുതൽ പുതിയ നിയമം

ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നു. പുതിയ നിയമങ്ങൾ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.  ഇത് പ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നതിനുള്ള പിഴത്തുകയിലും വ്യത്യാസം വരും. പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ ​​25,000 രൂപ വരെ പിഴ

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്‌ വ്യാജ പദ്ധതികളിൽ പണം നിക്ഷേപിപ്പിക്കും; കണ്ണൂർ സ്വദേശിനിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സ്വദേശിനിയെ സ്വകാര്യ ബാങ്കിന്റെ സ്മാർട്ട് ഫണ്ടിങ്‌ നിക്ഷേപപദ്ധതിയിൽ ചേർത്ത് രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി മുഫ്‌ലികി(21)നെയാണ് കണ്ണൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വഴി നിക്ഷേപപദ്ധതിയിൽ ചേർത്ത് പണം തട്ടുന്ന കംബോഡിയൻ സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇയാൾ. സംഘത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓൺലൈൻ തട്ടിപ്പുകളാണ് നടക്കുന്നത്.

ഡ്യൂട്ടി സമയത്ത് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്കിൽ പരിശോധന; മഞ്ചേരിയിൽ സർക്കാർ ഡോക്ടർ പിടിയിൽ

മഞ്ചേരി: ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയ സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി. തൃപ്പനച്ചി കുടുംബാരോഗ്യകേന്ദ്രം (എഫ്.എച്ച്.സി.) മെഡിക്കൽ ഓഫീസർ കാവനൂർ പൂതങ്കര വീട്ടിൽ ഡോ. ഷൗക്കത്തലിയാണ് പിടിയിലായത്. ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തവെ വ്യാഴാഴ്ച രാവിലെ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ പിടികൂടിയത്. 

കേരള തീരത്തിന് അരികെ ന്യുനമർദ്ദം, ഇടിമിന്നലിനും കാറ്റോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പുതുതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരത്തെ തന്നെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ

സിനിമയില്‍ കാണുമോ ഇത്രയും മാസ് സീന്‍! ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസര്‍ക്ക് പിന്നാലെ ആശുപത്രി വാര്‍ഡിലൂടെ കുതിച്ച് പൊലീസ് ജീപ്പ്; വീഡിയോ വൈറലാവുന്നു

ഡറാഡൂണ്‍: വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്സിങ് ഓഫീസറെ പിടികൂടാന്‍ ആശുപത്രി വാര്‍ഡില്‍ ജീപ്പ് ഓടിച്ചുകയറ്റി പോലീസ്. ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യാഹിത വിഭാഗത്തിലേക്കാണ് പോലീസ് ജീപ്പ് ഓടിച്ച് കയറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 26-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പോലീസ് വാഹനവുമായി അത്യാഹിത

മാനന്തവാടി, മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജുകളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്‌സ് (3 ), കെമിസ്ട്രി (1) എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴുവുകളുണ്ട്. മെയ് 27 ന് രാവിലെ 10.30 ന് ഫിസിക്‌സ് വിഷയത്തിനും ഉച്ച 1.30 ന് കെമിസ്ട്രി വിഷയത്തിനും കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ

പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; ‘ബി.ജെ.പി എനിക്കുവേണ്ടി നല്ലതു ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന്’ പത്മജ

തൃശ്ശൂര്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിൽ നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഛത്തീസ്ഗഡ് ഗവർണറായി പരിഗണിക്കുന്ന വിവരം പലതലങ്ങളിൽ നിന്നും കേട്ടിരുന്നു, എന്നാൽ ഉറപ്പൊന്നും