മാനന്തവാടി, മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജുകളില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്‌സ് (3 ), കെമിസ്ട്രി (1) എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴുവുകളുണ്ട്. മെയ് 27 ന് രാവിലെ 10.30 ന് ഫിസിക്‌സ് വിഷയത്തിനും ഉച്ച 1.30 ന് കെമിസ്ട്രി വിഷയത്തിനും കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും.

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലിലുള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം. ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ കോളേജിന്റെ മെയിലിലേക്ക് ([email protected]) മെയ് 25 നകം അയക്കണം. ഫോണ്‍: 0493-5240351.

മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം.

മെയ് 27ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍രേഖകള്‍ സഹിതം അഭിമുഖത്തിന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0495-2320694.