‘ആശ്രിതനിയമനം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം’ – കേരള എന്‍.ജി.ഒ അസോസിയേഷന്‍; നാല്‍പത്തി ഒന്‍പതാം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു


കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ നാല്‍പത്തി ഒന്‍പതാം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. ആശ്രിത നിയമനം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന്‍ പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 54 വര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചു വന്ന ആനുകൂല്യമായ ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ജീവനക്കാരെ അണിനിരത്തി മെയ് 29ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും നല്കി.

ബ്രാഞ്ച് പ്രസിഡന്റ് സജീവന്‍ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രദീപന്‍, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനു കൊറോത്ത്, എം. ഷിബു, സിജു.കെ നായര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ദിനേശന്‍, ബിന്ദു, ബൈജു ബി.എന്‍, പ്രതീഷ്, സിജു .ടി, മധു രാമനാട്ടുകര, മുരളീധരന്‍ കന്മന, ജില്ലാ ട്രഷറര്‍ രജീഷ് കുമാര്‍ വി.പി ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പി.കെ, ബ്രാഞ്ച് ട്രഷറര്‍ നിഷാന്ത് കെ.ടി എന്നിവര്‍ സംസാരിച്ചു.
ജില്ല, ബ്രാഞ്ച് നേതാക്കള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.