ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


അരിക്കുളം: ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സാമുഹിക സുരക്ഷ പെന്‍ഷനും തൊഴിലുറപ്പ് കൂലിയും വിരമിച്ച അംഗന്‍വാടി ടീച്ചര്‍മാരുടെയും പെന്‍ഷന്‍ പോലും നല്‍കാതൈ ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥരെന്ന് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു.

അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഗിരിജ ശശി, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ശ്രീധരന്‍ കണ്ണമ്പത്ത്, മഹിള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം രാധ, രാമചന്ദ്രന്‍ ചിത്തിര, എസ.് മുരളിധരന്‍, റിയാസ് ഊട്ടേരി, പി.എം കുഞ്ഞിരാമന്‍, കെ.കെ ബാലന്‍, അനില്‍ കുമാര്‍ അരിക്കുളം, സൗദ കുറ്റിക്കണ്ടി എന്നിവര്‍ സംസാരിച്ചു. കെ. ശ്രീകുമാര്‍ സ്വാഗതവും ശബരി നന്ദിയും പറഞ്ഞു.