ഓര്‍മ്മകളില്‍ പ്രിയ നേതാവ്; ആര്‍.യു ജയശങ്കരന്റെ 26 ആം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു


കൊയിലാണ്ടി: ആര്‍.യു ജയശങ്കരന്റെ 26 ആം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. കൊല്ലം ടൗണില്‍ വെച്ച് നടന്ന പരിപാടി സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു.

സി.കെ ഹമീദ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കൊല്ലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.കെ ഭാസ്‌ക്കരന്‍, അധ്യക്ഷത വഹിച്ചു. ടി.കെ ചന്ദ്രന്‍, അഡ്വ കെ. സത്യന്‍, എം പത്മനാഭന്‍, പി.പി രാജീവന്‍, പി.കെ ഷൈജു എന്നിവര്‍ സംസാരിച്ചു.