പൂക്കാട് വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണം; 3 പേര്‍ പിടിയില്‍, മണിക്കൂറുകള്‍ക്കകം പ്രതികളെ സാഹസികമായി പിടികൂടി കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: പൂക്കാട് വീടുകളില്‍ മോഷണം നടത്തിയവരെ സാഹസികമായി പിടികൂടി കൊയിലാണ്ടി പോലീസ്. ഇന്നലെ (വ്യാഴാഴ്ച) പുലര്‍ച്ചെ വീര്‍വീട്ടില്‍ ശ്രീധരന്റെ വീട്ടില്‍ നിന്നും വാതില്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെയാണ് പോലീസ് പിടികൂടിയത്. തമിഴ്‌നാട് തഞ്ചാവൂര്‍ ചെങ്കി പെട്ടി മുത്തു (32). തഞ്ചാവൂര്‍ വല്ലം എംജിആര്‍ നഗര്‍ വിജയന്‍ (38), മണി എന്നിവരാണ് പിടിയിലായത്. പിടിയിലായ മണി നിലവില്‍ ധര്‍മ്മടം പോലീസ് കസ്റ്റഡിയിലാണുള്ളത്

മലപ്പുറം തേഞ്ഞിപ്പാലത്ത് വാടക ക്വാട്ടേസില്‍ താമസിക്കുകയായിരുന്ന പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒളി സങ്കേതം മനസ്സിലാക്കിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസ്. എസ്.ഐ രാജീവന്‍. എസ്.സി.പി ഓ ബിജു വാണിയംകുളം, നിഖില്‍ പന്നിയങ്കര സ്റ്റേഷനിലെ അനൂജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പൂക്കാട് രണ്ടുവീടുകളില്‍ മോഷണം; ബൈക്കും പത്തുപവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടമായി