Category: വടകര
കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി; നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമോ ?
വടകര: കുഞ്ഞിപ്പള്ളിയില്‍ ദേശീയപാതയ്ക്ക് വേണ്ടി ഒഴിച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി കണ്ടെത്തി. രാവിലെ കടയുടെ ഷട്ടര്‍ ഉള്‍പ്പെടെയുള്ള ഭാഗം പൊളിച്ചുമാറ്റാനായി എത്തിയ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്തായിട്ടായിരുന്നു തലയോട്ടിയും കൈയുടെ ഭാഗങ്ങളും ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. മുമ്പ് ഒരു ചായക്കടയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ ചോമ്പാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹനാപകടത്തിൽ പരിക്കേറ്റ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് അനുകൂലമായി കോടതി വിധി; എൺപത്തിയാറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനി 86,00,000 രൂപ പരിക്കേറ്റ മിഖിലിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഇതിൽ 63,19,900 രൂപ നഷ്ടപരിഹാരവും ബാക്കി തുക പലിശയും കോടതി ചിലവും ഉൾപ്പെടെയാണ്. വടകര വാഹനാപകട നഷ്ടപരിഹാര കോടതിയിലെ ജഡ്ജ് കെ.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ യുവാവിനെ മര്‍ദ്ദിച്ച കേസ്; വടകര പോലീസ് ഇന്‍സ്‌പെക്ടറുടെ തടവുശിക്ഷ ശരിവെച്ച് കോടതി
വടകര: സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വടകര പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം മനോജിനുള്ള ശിക്ഷ മാറാട് പ്രത്യേക കോടതി ശരിവെച്ചു. 2012 മാര്‍ച്ച് 26നായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരന്റെ പേരിലുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാനായി വടകര പോലീസ് സ്റ്റേഷനിലെത്തിയ സി.പി.ഐ. നേതാവിനെ മര്‍ദിച്ചെന്ന കേസിലാണ് അന്ന് എസ്.ഐ
വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് അപകടം; പതിനൊന്നോളം പേര്‍ക്ക് പരിക്ക്
വടകര: വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് പതിനൊന്നോളം പേര്‍ക്ക് പരിക്ക്. ജെടി റോഡില്‍ ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അയനം എന്ന ബസും വടകര തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗഹൃദ എന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം
നടുറോഡില്‍ ബസ് നിര്‍ത്തി ഷര്‍ട്ടിന് പിടിച്ചു; വടകര കുട്ടോത്ത് കാര്‍ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി
വടകര: വടകര കുട്ടോത്ത് കുടുംബവുമായി സഞ്ചരിക്കുയായിരുന്ന കാര്‍ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. മൂരാട് സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ സാജിദ് കൈരളിക്കാണ് മര്‍ദ്ദനമേറ്റത്. തിരുവള്ളൂര്‍ റൂട്ടിലോടുന്ന ദേവനന്ദ എന്ന ബസിലെ ജീവനക്കാരനെതിരെയാണ് സാജിദ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെ ബസിന് സൈഡ്
വടകര കടമേരി പരദേവതാ ക്ഷേത്രക്കുളത്തില്‍ വയോധികന്‍ മരിച്ച നിലയില്‍
വടകര: കടമേരി പരദേവതാ ക്ഷേത്രക്കുളത്തിൽ വയോധികൻ മരിച്ച നിലയിൽ. പുതിയ ഇടത്തിൽ നാണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറുപത്തിയൊന്ന് വയസായിരുന്നു. പുലര്‍ച്ചെ മുതല്‍ കാണാതായ നാണുവിനായി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തില്‍ നാണുവിന്റെ ചെരുപ്പും തോര്‍ത്തും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം
നൃത്താധ്യാപികയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായിരുന്ന വടകര കല്ലേരി ഒതയോത്ത് സ്മിഷ അരുൺ അന്തരിച്ചു
വടകര: നൃത്താധ്യാപികയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായിരുന്ന കല്ലേരി ഒതയോത്ത് സ്മിഷ അരുൺ അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. മൂന്ന് വർഷത്തോളമായി അർബുദ രോഗ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു താമസം. സ്മിഷ തൻറെ ആത്മധൈര്യം കൊണ്ട് പല തവണ അർബുദ രോഗത്തെ പൊരുതി തോല്പിച്ചിരുന്നു. ഒടുവിൽ മരണം കീഴ്പ്പെടുത്തുകയായിരുന്നു. കോളജ് പഠനകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഏരിയാ നേതാവായി പ്രവർത്തിച്ചിരുന്ന സ്മിഷ
ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ; ഭർതൃമാതാവ് അറസ്റ്റില്‍, പിടികൂടിയത് കോഴിക്കോട് ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ
ഓര്‍ക്കാട്ടേരി: കുന്നുമ്മക്കരയില്‍ ഭര്‍ത്യവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്യമാതാവും അറസ്റ്റില്‍. മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മ തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി. ഡിസംബര്‍ നാലിനായിരുന്നു അരൂര്‍ പുളിയം വീട്ടില്‍ ഷബ്‌ന ഭര്‍ത്താവ് തണ്ടാര്‍
വടകര മണ്ഡലം യുഡിഎഫിനെ കൈവിടും; 2024 ല്‍ വിജയം എല്‍ഡിഎഫിനെന്ന് മനോരമ ന്യൂസ് സർവ്വേ
വടകര: വരാന്‍ പോവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കടുത്ത പോരാട്ടത്തിന് സാധ്യത. കൂടാതെ യുഡിഎഫിന്റെ വോട്ടില്‍ വലിയ ഇടിവുണ്ടാകുമെന്നും മനോരമന്യൂസ് വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പ്രവചനം. എല്‍.ഡി.എഫ് ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികള്‍ മുന്നേറ്റം നടത്തുമെന്നും സര്‍വവ്വേയില്‍ പറയുന്നു. 2019ല്‍ 49.41 ശതമാനമായിരുന്ന യുഡിഎഫ് വോട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ 6.78 ശതമാനം ഇടിഞ്ഞ്
ഒമാനില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തി റിയാദില്‍ കാണാതായി; ന്യൂ മാഹി സ്വദേശിയെ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി
ന്യൂമാഹി: ഒമാനില്‍ നിന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശകവിസയില്‍ റിയാദിലെത്തി അവിടെ നിന്നും കാണാതായ ന്യൂ മാഹി സ്വദേശിയെ കണ്ടെത്തി. അബൂട്ടി വള്ളില്‍ എന്ന മുപ്പത്തിയെട്ടുകാരനെ കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാണാതായത്. ഇയാളെ അല്‍ഹസ ജയിലില്‍ വച്ച് കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി ജയില്‍ സെക്ഷന്‍ അറിയിച്ചു. ഒമാനില്‍ നിന്ന് റോഡ് വഴി സൗദിയില്‍ എത്തിയ അബൂട്ടി വിസ