നാദാപുരം കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ


നാദാപുരം: കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂര്‍ സ്വദേശിനി ജിജിയാണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. കല്ലാച്ചി ആക്‌സിസ് ബാങ്ക് ജീവനക്കാരിയായിരുന്നു.

തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഓര്‍ക്കാട്ടേരി മെഡിക്കല്‍ ഷോപ് ജീവനക്കാരന്‍ ചുണ്ടയില്‍ പൊയില്‍ സുരേന്ദ്രന്റെ ഭാര്യ ആണ്.

മക്കൾ: അനുനന്ദ, അനുദേവ്. സംസ്കാരം രാത്രി 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും.