Category: സ്പെഷ്യല്‍
തിരികെ ഗള്‍ഫിലേക്ക് തിരിക്കാനിരിക്കെ എന്റെ മുന്നില്‍ ആ അപകടം; തിക്കോടിയില്‍ നടന്ന ഒരു അപകടത്തിന്റെ ഓര്‍മ്മ പ്രവാസിയായ ഷഹനാദ് പങ്കുവെക്കുന്നു
ഷഹനാസ് തിക്കോടി തിരികെ പ്രവാസത്തിലേക് വരുന്നതിന്റെ തലേ നാൾ എന്റെ തറവാട് വീടിന്റെ മുൻപിൽ വെച്ച് ഒരു റോഡപകടം നടന്നു. നാഷണൽ ഹൈവേയുടെ ഒരത്താണ് വീടെന്നതും ബാപ്പയുടെ വേർപാടിന് ഒരു അപകടം നിമിത്തമായതും കാരണം എവിടെ അപകടം കണ്ടാലും മനസിൽ ഉണ്ടാവുന്ന, വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഒരു അവസ്ഥ എന്നത്തേതും പോലെ അന്നും എന്നിൽ
വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും തിക്കോടി ദിനങ്ങള്‍; ഇതാ വിന്‍സെന്റിന്റെ പ്രണയിനിയുടെ എഴുത്തുകാരി ശഹാന തിക്കോടി
പി.കെ.മുഹമ്മദലി ‘പ്രസവത്തിന് ശേഷം എന്നെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് ബാധിച്ചു. വിഷാദത്തിന്റെ നാളുകളായിരുന്നു. ആ സമയത്തെ ചിന്തകളാണ് വിന്‍സന്റിന്റെ പ്രണയിനിയായത്’ – എഴുത്തുകാരിയും തിക്കോടി സ്വദേശിയുമായി ശഹാന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്. പ്രസവാനന്തര വിഷാദത്തിന്റെ വേദനകളും ഉന്മാദങ്ങളും തുറന്നെഴുതിയ പുസ്തകമാണ് ശഹാനയുടെ ‘വിന്‍സെന്റിന്റെ പ്രണയിനി’. മുറിവുകളെ പൊരുളുകളാക്കിയും സങ്കടങ്ങളെ സംഗീതമാക്കിയും
തിക്കോടിയില്‍ സഫിയ പൂരിപ്പിച്ചെടുത്ത സ്ത്രീ ജീവിതങ്ങള്‍, പുഞ്ചിരികള്‍ | കോടിക്കല്‍ ഡയറിയില്‍ പി.കെ. മുഹമ്മദലി എഴുതുന്നു
പി.കെ.മുഹമ്മദലി ‘രണ്ട് മൂന്ന് കൊല്ലം മുന്നേ കിട്ടേണ്ടതായിരുന്നു. എനക്കിതറിയണ്ടേ… സഫിയ ഉള്ളോണ്ട് ആയി’ – പെന്ഷന് പണം എടുത്ത് വരുന്നതിനിടെയുള്ള കുശല സംഭാഷണത്തിനിടെ പരിചയത്തിലുള്ള സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്. തിക്കോടി ഭാഗത്ത് വേറെയും ഒരുപാടു സ്ത്രീകള്‍ സഫിയയെക്കുറിച്ച് ഇത്തരത്തില്‍ നന്ദിയോടെ സംസാരിച്ചിട്ടുണ്ടാവണം. അത്രത്തോളം നാടിന്റെ ജനസേവകയാണ് അന്‍പത്തിയാറുകാരി തലയോടി സഫിയ. ഒരു ബാഗുമായിട്ടാണ് സഫിയ വീട്ടില്‍
ബീച്ച് നവീകരണത്തിന് വേണ്ടി യു.ഡി.എഫ് യാതൊന്നും ചെയ്തിട്ടില്ല, ഇടതുപക്ഷ സർക്കാർ കോടിക്കലിൽ നിരന്തരമായി വികസന ഇടപെടലുകൾ നടത്തുന്നു; നിയാസ് പി.വി എഴുതുന്നു
നിയാസ് പി.വി കോടിക്കല്‍ ഫിഷ് ലാന്റിങ് സെന്ററിനെക്കുറിച്ച് പി.കെ.മുഹമ്മദലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ എഴുതിയത് വായിച്ചു. വസ്തുതകളും ഇടതുപക്ഷസർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളും മറച്ചുവെച്ചുകൊണ്ടാണ് എഴുത്തുകാരൻ കോടിക്കൽ ഡയറി എന്ന പേരിൽ തന്റെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാൻ ശ്രമിച്ചത്. Related Story: തറക്കല്ലിട്ടിട്ട് ഇരുപത്തിരണ്ട് വർഷം; കോടിക്കൽ ഫിഷ് ലാന്റിങ് സെന്റർ എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല
തറക്കല്ലിട്ടിട്ട് ഇരുപത്തിരണ്ട് വർഷം; കോടിക്കൽ ഫിഷ് ലാന്റിങ് സെന്റർ എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം ഇന്നും കടലാസിൽ മാത്രം
പി.കെ.മുഹമ്മദലി കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് മൂടാടി പഞ്ചായത്തിലെ കോടിക്കൽ. ദിവസവും മുന്നൂറോളം വള്ളങ്ങളാണ് ഇവിടെ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. എന്നാൽ ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ആശ്രയകേന്ദ്രമായ ഇവിടെ മിനി ഹാർബർ നിർമ്മിക്കുക എന്ന സ്വപ്നം ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. 2002 ൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന്റെയും സ്ഥലം എം.എൽ.എ പി.വിശ്വന്റെയും
സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക കുഞ്ഞനുജന് നല്കിയ കുരുന്നുകൾ, തേങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുറി നടത്തിയും ചികിത്സയ്ക്കായി ധനസമാഹരണം; പുഞ്ചിരി ബാക്കിയാക്കി ധാര്‍മ്മിക് വിട വാങ്ങുമ്പോള്‍ കരച്ചിലടക്കാനാകാതെ നാട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: നാല് വയസ് മാത്രമേ കുഞ്ഞു ധാര്‍മ്മികിന് ഉണ്ടായിരുന്നുള്ളു. എല്ലാ കുരുന്നുകളെയും പോലെ ചിരിച്ചുകളിച്ച് നമുക്ക് ചുറ്റും ഓടിക്കളിച്ച് നടക്കേണ്ട പ്രായം. എന്നാല്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിധി ധാര്‍മ്മികിനോട് ക്രൂരത കാണിച്ചു. രണ്ട് വയസാവുമ്പോഴാണ് ധാര്‍മ്മികിന് രക്താര്‍ബുദം (ലുക്കീമിയ) എന്ന രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലൂടെ അവന്
പേരില്‍ മാത്രമാവുമോ നന്തി നാരങ്ങോളിക്കുളത്തിന്റെ കുളം? | കോടിക്കല്‍ ഡയറി – പി.കെ. മുഹമ്മദലി
പി.കെ. മുഹമ്മദലി വെള്ളത്തിനടിയിലേക്ക് മുങ്ങി കണ്ണ് തുറന്നാല്‍ മരിച്ച് പോയ പ്രിയപ്പെട്ടവരെ കാണാനാവുമെന്നാണ് ഫഹദ് ഫാസില്‍ ‘അന്നയും റസൂലും’ സിനിമയില്‍ പറയുന്നത്. നാരോങ്ങോളിക്കുളത്തില്‍ പണ്ടൊക്കെ കുളിക്കുമ്പോള്‍ ചുമ്മാ ഫഹദിന്റെ ഈ ഡയലോഗ് ഓര്മ വന്നിരുന്നു. ഇന്ന് മരിച്ച ഒരു കുളത്തെ കാണാന്‍ ആരാണ് കണ്ണ് തുറക്കേണ്ടത് എന്ന ചോദ്യമാണ് നാരങ്ങോളി കുളത്തെ ജനങ്ങളുടെ ചോദ്യം. കൊയിലാണ്ടി
‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം
പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ
‘ഹെല്‍മറ്റ് ഊരിയപ്പോള്‍ കണ്ടത് തലയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന വെള്ളിക്കെട്ടനെ, പ്രചരിച്ച വാര്‍ത്തകളിലെ പല കാര്യങ്ങളും തെറ്റാണ്’; ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: ചന്ദ്രയാന്‍-3 ദൗത്യം കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലെയും വാര്‍ത്താ കേന്ദ്രം ഒരു കൊയിലാണ്ടിക്കാരനായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന നടുവത്തൂര്‍ സ്വദേശി രാഹുലായിരുന്നു അത്. എല്ലാവരും ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പുകടിയേറ്റെന്ന സംഭവം ശരിയാണെങ്കിലും
വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്റെ സാഹസിക വിനോദങ്ങള്‍
പി.കെ. മുഹമ്മദലി മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച. താഴെ, മേഘങ്ങള്‍ക്കും താഴെയാണ്