‘എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഈ കത്ത്’; നജീബ് മൂടാടിയ്ക്ക് 33 വര്‍ഷം മുമ്പ് അയച്ച കത്ത് ജന്മദിനത്തില്‍ പങ്ക് വച്ച് നടന്‍ സിദ്ദിഖ്


കൊയിലാണ്ടി: മലയാളികളുടെ പ്രിയ നടന്‍ സിദ്ദിഖിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് സിദ്ദിഖിന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നത്. ജന്മദിനത്തില്‍ ലഭിച്ച അപൂര്‍വ്വവും വ്യത്യസ്തവുമായ ഒരു സമ്മാനമാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പുള്ള ഒരു കത്ത്.

എഴുത്തുകാരനായ നജീബ് മൂടാടി ഫേസ്ബുക്കില്‍ പങ്കുവച്ച കത്താണ് സിദ്ദിഖ് തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത്. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് നജീബ് മൂടാടി സിദ്ദിഖിന് ഒരു കത്തയച്ചു. ആ കത്തിന് സിദ്ദിഖ് അയച്ച മറുപടി കത്ത് നജീബ് ഇന്നും സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഇതാണ് അദ്ദേഹം സിദ്ദിഖിന്റെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്തത്.

‘ഇന്ന് സിനിമാതാരം സിദ്ധീഖിന്റെ പിറന്നാള്‍. കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം എനിക്കയച്ച ഒരു കത്ത്. 33 വര്‍ഷം മുമ്പ്. നഷ്ടപ്പെടാതെ കാത്തു വെച്ച ഇങ്ങനെയുള്ള കത്തുകളിലൊന്ന്.’ -ഈ കുറിപ്പോടെയാണ് നജീബ് മൂടാടി കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് നിരവധി പേരാണ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. ഒടുവില്‍ നടന്‍ സിദ്ദിഖിന്റെ പക്കലും നജീബിന്റെ പോസ്റ്റ് എത്തി.

മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് താനയച്ച കത്ത് തന്റെ പിറന്നാള്‍ ദിനത്തില്‍ നജീബ് മൂടാടി പോസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് സിദ്ദിഖ് കുറിച്ചു. തനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായാണ് ഈ കത്തിനെ കാണുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. നജീബ് പോസ്റ്റ് ചെയ്ത കത്തിന്റെ ചിത്രവും സിദ്ദിഖ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിദ്ദിഖ് അയച്ച കത്ത് വായിക്കാം: