Category: യാത്ര
ആനവണ്ടിയിൽ ഒരു യാത്ര പോയാലോ? കോഴിക്കോട് നിന്ന് കൊട്ടിയൂരിലേക്കും ബ്രഹ്മഗിരി താഴ്വരയിലേക്കും ബജറ്റ് ടൂറിസം പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ
കോഴിക്കോട്: ബ്രഹ്മഗിരി താഴ്വരയിലേക്കും ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും കെ.എസ്.ആര്‍.ടി.സി യാത്ര സംഘടിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുങ്ങുന്നത്. ബ്രഹ്മഗിരി താഴ്വരയിലേക്ക് 25ന് ആറു മണിക്ക് യാത്ര ആരംഭിക്കും. കരിംതണ്ടനെ തളച്ചമരവും ചങ്ങലയും, പൂക്കോട് തടാകം, തൊള്ളായിരം കണ്ടി, സുല്‍ത്താന്‍ ബത്തേരി ജംഗിള്‍ സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന കൊട്ടിയൂര്‍
കൊയിലാണ്ടിയില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങിക്കോ; ഈ മഴക്കാലം ആഘോഷിക്കാന്‍ തിരുനെല്ലി ബ്രഹ്മഗിരി കുന്നിലേക്ക് ഒരു ട്രെക്കിങ് ആയാലോ?
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഈ മഴക്കാലം ആഘോഷിക്കാൻ ഏറ്റവും പറ്റിയ ഓപ്ഷനാണ് തിരുനെല്ലി ബ്രഹ്മഗിരി കുന്ന്. കൊയിലാണ്ടിയിൽ നിന്നും പുലർച്ചെ ഉള്ള വണ്ടിക്ക് കേറി വയനാട് പിടിക്കാം. തീർത്ഥാടനത്തിന്റെ ഭാഗമായി വിശ്വാസികൾ തിരുനെല്ലിയിൽ എത്താറുണ്ടെങ്കിലും ബ്രഹ്മഗിരി കുന്ന് താഴെ നിന്ന് മാത്രം കണ്ട് മടങ്ങുന്നു. ബ്രഹ്മഗിരിയിലേക്കുള്ള ട്രക്കിംഗ് പലരും നടത്താറില്ല. എന്നാൽ ബ്രഹ്മഗിരി കുന്നിലേക്കുള്ള
മഴക്കാലത്ത് വീട്ടിലിരിക്കണ്ട! ഈ മഴയത്ത് കുറഞ്ഞ ചിലവില്‍ കൊയിലാണ്ടിയില്‍ നിന്നും പോയി വരാന്‍ പറ്റിയ 5 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
വേനലിന്റെ കടുത്ത ചൂട് മാറി ചെറു ചാറ്റല്‍ മഴയുമായി കേരളത്തില്‍ മഴക്കാലം ആരംഭിക്കുകയായി. മഴയെന്നാല്‍ അന്നും ഇന്നും മലയാളികള്‍ക്ക് ആഘോഷമാണ്. അതുകൊണ്ടു തന്നെയും മണ്‍സൂണ്‍ കാലത്ത് ടൂര്‍ പോകുന്നവര്‍ നിരവധിയാണ്. വേനലിന്റെ ചൂടില്‍ നിന്നും മാറി മഴക്കാലം ആസ്വദിക്കാനായി കൊയിലാണ്ടിയില്‍ നിന്നും ഒരു ദിവസം പോയി വരാന്‍ പറ്റുന്ന മനോഹരങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കൂടുതല്‍
പച്ച പുതച്ച പ്രദേശവും മൊട്ടക്കുന്നുകളും, വെള്ളത്താല്‍ ചുറ്റപ്പെട്ട വയനാട്ടിലെ പ്രകൃതിഗ്രാമത്തിലേക്ക് ഒരു യാത്ര പോകാം
സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവന്‍ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. ക്ഷേ വയനാട്ടിലെ ചില സ്ഥലങ്ങള്‍ ഇപ്പോഴും കാണാമറയത്താണ്. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ഒരു സ്ഥലമാണ് നെല്ലറച്ചാല്‍.
കുന്നിന്‍മുകളില്‍ നിന്നും ഒരു കടല്‍ക്കാഴ്ച; പാറക്കെട്ടുകളും വിശാലമായ തീരവും വരൂ വടകരയിലെ ഗോസായിക്കുന്നിലേക്ക്
വടകര: കൊയിലാണ്ടിക്കാര്‍ക്ക് കടല്‍ക്കാഴ്ച അത്ര പുതുമയുള്ളതല്ല. പാറപ്പള്ളിയും കാപ്പാട് ബീച്ചുമെല്ലാം നമ്മളെത്ര കണ്ടതാ. പക്ഷേ തീരത്തിന് തൊട്ടടുത്ത് നൂറോളം അടി ഉയരത്തിലുള്ള കുന്നില്‍ നിന്നുളള കടല്‍ക്കാഴ്ചകള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കൊയിലാണ്ടിയില്‍ നിന്നും നേരെ വിടാം വടകരയിലേക്ക്, കൈനാട്ടിയിലെ ഗോസായിക്കുന്നിലേക്ക്. ഗോസായിക്കുന്നില്‍ നിന്നുള്ള കടല്‍ക്കാഴ്ചകളാണ് ഇവിടുത്തെ ഹൈലൈറ്റ്. കുന്ന് കയറിയശേഷം പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കുമ്പോള്‍ കണ്ണെത്താ ദൂരത്ത്
അടുത്ത അവധിദിനം കൊരണപ്പാറയിലേക്ക് പോയാലോ? കൊയിലാണ്ടിയിൽ നിന്ന് ഒന്നര മണിക്കൂറിലെത്താം, കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയം കൊരണപ്പാറയെ കുറിച്ച് അറിയാം
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ
അവധിക്കാലം തീരും മുന്‍പ് ഒന്ന് ഇന്ത്യ കറങ്ങിയാലോ? ഹൈദരാബാദ്, ഗോവ, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജുമായി ഐ.ആര്‍.സി.ടി.സി
കോഴിക്കോട്: അവധി തീരും മുമ്പ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി ഐ.ആര്‍.സി.ടി.സി ഭാരത് ഗൗരവ് ട്രെയിന്‍. യാത്രാക്കാരുടെ പ്രിയ്യപ്പെട്ട സ്ഥലങ്ങളിലുടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഒരുക്കുന്നത്. 19ന് കൊച്ചുവേളിയില്‍നിന്ന് ആരംഭിച്ച് ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തി ഗോള്‍ഡന്‍ ട്രയാംഗിള്‍, ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, ഗോവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മേയ് 30ന് തിരിച്ചെത്തുന്ന
കനത്ത ചൂടിൽ നിന്ന് കുളിരേകാം; സഞ്ചാരികളെ മാടിവിളിച്ച് തുഷാരഗിരിയുടെ അപൂർവ്വ സൗന്ദര്യം
തുഷാരഗിരി വെള്ളച്ചാട്ടം…. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ ആർത്തലച്ച് ഒഴുകുന്ന വെള്ളച്ചാട്ടം. ചൂടിൽ നിന്ന് ശരീരത്തേയും മനസിനേയും തണുപ്പിക്കുവാനായി ഇവിടേക്ക് സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. വനം വകുപ്പ് നൽകുന്ന പാസ് എടുത്തതിനു ശേഷമാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് കടക്കാൻ സാധിക്കുക. കാഴ്ചയ്ക്ക് മികവേകുന്ന ചെറു നീർച്ചാലുകള്‍ ഉൾപ്പടെ ഈരാറ്റുമുക്ക്,
കൊടും ചൂടിലും മലയിലെ പാറക്കെട്ടിലിരുന്ന് മഞ്ഞിന്റെ നനുത്ത തൂവൽസ്പർശമേൽക്കാനായി ഉറിതൂക്കി മലയിലേക്കൊരു യാത്ര പോകാം, സഞ്ചാരികളെ വരവേറ്റ് കോഴിക്കോടിന്റെ മൂന്നാർ
കൊടും ചൂടിലും മഞ്ഞ് പുതച്ച് സഞ്ചാരികളെ വരവേറ്റ് ഉറിതൂക്കി മല. വെക്കേഷൻ കാലത്ത് പ്രിയപ്പെട്ടവരുമായി ഒരു വൺ ഡേ പിക്ക്നിക്കിന് പോകാൻ പറ്റിയ ഇടമാണിവിടം. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലാണ് ഉറിതൂക്കി മല സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി വഴിയോ നാദാപുരം വഴിയോ കക്കട്ടിലെത്തി കൈവേലിയിൽ നിന്ന് 10 കി.മി. സഞ്ചരിച്ചാൽ ഇവിടെ എത്താം. ഓഫ് റോഡ്
പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും, ഒപ്പം ട്രെക്കിങ്ങും; കേരളത്തിന്റെ ഊട്ടിയിലേക്ക് ഒരു യാത്ര പോയാലോ…
അവധിക്കാല യാത്രയ്ക്കായി സ്ഥലം തിരയുകയാണോ? പച്ചപ്പും കോടമഞ്ഞും ട്രെക്കിങ്ങുമൊക്കെയായി അടിപൊളി സ്പോട്ട് തന്നെയായാലോ?വടക്കിന്റെ വാഗമൺ എന്നു പറയാവുന്ന അതിസുന്ദരമായ റാണിപുരം മികച്ച ചോയ്സായിരിക്കും. കുടുംബവുമൊത്ത് ഇത്തവണത്തെ യാത്ര അവിടേയ്ക്കാകാം. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ് ജില്ലയിലെ ഏറ്റവും ഉയരം