കൊയിലാണ്ടിയിൽ ചരക്ക് ലോറിയിൽ നിന്ന് ഡീസൽ ലീക്കായി റോഡിൽ പരന്നു, തെന്നി വീണ് ബെെക്ക് യാത്രികൻ


കൊയിലാണ്ടി: ന​ഗരത്തിൽ ചരക്ക് ലോറിയിൽ നിന്ന് ഡീസൽ ലീക്കായി റോഡിൽ പരന്നതിനെ തുടർന്ന് ബെെക്ക് തെന്നി വീണു. ബെെക്ക് യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

ദേശീയപാതയിലൂടെ കടന്നുപോയ ചരക്ക് ലോറിയിൽ നിന്നാണ് ഡീസൽ ലീക്കായത്. കൊയിലാണ്ടി എസ്.ബി.ഐ ബാങ്ക് മുതൽ താലൂക്ക് ആശുപത്രിക്ക് വരെയുള്ള ഭാ​ഗത്തെ റോഡിലാണ് ഡീസലുണ്ടായിരുന്നത്. ഇതുവഴി കടന്നുപോകുന്നതിനിടെയാണ് ബെെക്ക് തെന്നി വീണത്.

വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ സ്ഥലത്തെത്തി ഡീസൽ ഒഴുക്കി കളഞ്ഞു. വെള്ളം ഉപയോഗിച്ചു ഡീസല്‍ ഒഴുക്കികളയുകയായിരുന്നു. ജെ.ആർ എ.എസ്.ടി.ഒ മജീദിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സേനാംഗങ്ങളായ ഇർഷാദ് പി കെ, നിധിപ്രസാദ്‌ ഇ.എം, അനൂപ്, റഷീദ് കെ.പി, ഹോംഗാർഡ് രാജേഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.