ഇരുവശവും കരിങ്കൽ ഭിത്തി, മൂടാടിയിലെ അരീക്കര തോടിന്റെ നവീകരണം പൂർത്തിയായി


മൂടാടി: നവീകരിച്ച മൂടാടി ഗ്രാമപഞ്ചായത്തിലെ അരീക്കര തോടിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  14.4 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവ‍ൃത്തി പൂർത്തീകരിച്ചത്. ഇരുവശവും കരിങ്കൽ ഭിത്തി കെട്ടിയാണ് തോടിന്റെ നവീകരണം.

മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ അബനീഷ്, ജുബീഷ്, മൂന്നാം വാർഡ് വികസന സമിതി കൺവീനർ രവി മാസ്റ്റർ, വി.വി സുരേഷ്, കെ.കെ ഗോവിന്ദൻ, മൊയ്തീൻ ഹാജി മനാർ, പി.നാരായണൻ മാസ്റ്റർ, രവി മാസ്റ്റർ വീക്കുറ്റിയിൽ, പുഷ്പ ഗ്രീൻവ്യൂ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ സ്വാഗതവും വാർഡ് മെമ്പർ രജുല ടി.എം നന്ദിയും പറഞ്ഞു.