എസ്.എസ്.എല്‍.സി, പ്ലസ് ടുവിന് ശേഷം ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം? വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുംവേണ്ടി കീഴരിയൂരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്


കൊയിലാണ്ടി: എസ്.എസ്.എല്‍.സിയ്ക്കുശേഷം ഏത് കോഴ്‌സ് അല്ലെങ്കില്‍ ഏത് വിഷയം തെരഞ്ഞെടുക്കണമെന്ന ആശങ്കയിലാണോ? പ്ലസ് ടു ഫലം വന്നാല്‍ മികച്ച കരിയറിനായി എന്ത് പഠിക്കണം ഏത് സ്ഥാപനത്തില്‍ പഠിക്കണം എന്നൊക്കെയുള്ള അന്വേഷണത്തിലാണോ? നിങ്ങള്‍ക്ക് സഹായവുമായി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയവും മൂന്നാം വാര്‍ഡ് വികസന സമിതിയും കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു.

മെയ് 23 ചൊവ്വാഴ്ച രാവിലെ പത്തുമണിയ്ക്ക് കീഴരിയൂര്‍ കൃഷിഭവന്‍ ഹാളിലാണ് ക്ലാസ് നടക്കുന്നത്. പരിപാടി കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ വിദഗ്ധന്‍ ജയരാജ് വടക്കുമ്പാട് മുഖ്യാതിഥിയായിരിക്കും.