ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍


ബാലുശ്ശേരി: കാറപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞെങ്കിലും അതിനകത്തുണ്ടായിരുന്നവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബാലുശ്ശേരി കോട്ട നട റോഡില്‍ കുന്നുമ്മല്‍ ബാപ്പുട്ടിയുടെ കാറാണ് മറിഞ്ഞത്.

വീട്ടില്‍ നിന്ന് ബാലുശ്ശേരി ടൗണിലേക്ക് വരുന്ന വഴി നിയന്ത്രണം വിട്ട കാര്‍ കോട്ടനട റോഡിലെ പാര്‍ക്കിന് സമീപത്തെ തേക്ക് മരത്തിന്റെ തറയില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തല കീഴായി മറിഞ്ഞു.

കാറിനകത്ത് യാത്രക്കാരായി അഞ്ച് പേര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. നിസാര പരിക്കേറ്റവര്‍ പ്രാഥമിക ചികിത്സനേടി വീട്ടിലേയ്ക്ക് മടങ്ങി.