കൂടുതല്‍ ട്രയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനോടുളള അവഗണന അവസാനിപ്പിക്കുക; കൊയിലാണ്ടിയില്‍ പ്രതിഷേധ മാര്‍ച്ചുമായി സി.പി.എം.
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുളള കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി സി.പി.എം. ഇന്ന് വൈകീട്ട് നാലുമണിക്ക് കൊയിലാണ്ടി ടൗണില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെയാണ് മാര്‍ച്ച്. മംഗളുരു ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.