തുറയൂരില്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധം; ഇന്ന് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്


പയ്യോളി:ഇന്ന് ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പയ്യോളി അങ്ങാടിയില്‍ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പേരാമ്പ്ര-പയ്യോളി- വടകര-കൊയിലാണ്ടി -വടകര ബസ്സുകളാണ് പണിമുടക്കുന്നത്. ആരോമല്‍ ബസ് ഡ്രൈവര്‍ പയ്യോളി ആവിക്കല്‍ സ്വദേശി സായിവിന്റെ കാട്ടില്‍ രൂപേഷിനാണ് ഇന്നലെ രാത്രി 8മണിയോടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

തര്‍ക്കവുമായി ബന്ധപ്പെട്ട് തുറയൂര്‍ പാലച്ചുവടിലും പയ്യോളി അങ്ങാടിയിലും വച്ച് രൂപേഷിന് മര്‍ദ്ദനമേറ്റന്നാണ് ബസ് തൊഴിലാളികള്‍ ആരോപിക്കുന്നത്.