മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി


Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിസന്ദേശം. ധനകാര്യസെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതില്‍ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയില്‍ സന്ദേശം. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.

Advertisement

സര്‍ക്കാര്‍ ഓഫീസുകള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, കോടതികള്‍, ബാങ്കുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം ബോംബ് വെച്ചെന്ന വ്യപക സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. എത്തുന്ന സന്ദേശങ്ങളെല്ലാം ഡാര്‍ക്ക് വെബ്ബിലെ ഇ-മെയില്‍ വിലാസത്തില്‍ നിന്നായതിനാല്‍ പ്രതിയിലേക്കെത്താന്‍ കഴിയുന്നില്ല.

Advertisement

ഡാര്‍ക്ക് വെയ്ഡിലെ ഐപി വഴി രജിസ്റ്റര്‍ ചെയ്ത ഹോട്ട്‌മെയിലില്‍ നിന്നാണ് സന്ദേശങ്ങളെല്ലാം എത്തുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ചുള്ള പല കാര്യങ്ങളും ഇ മെയിലുകളിലുണ്ട്.. രാജ്യ സുരക്ഷയ ബാധിക്കുന്ന കാര്യമായതിനാല്‍ പരാമവധി വിവരം പങ്കുവയ്ക്കണെമന്നാവശ്യപ്പെട്ട് മൈക്രോ സോഫ്റ്റിന് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.

Advertisement