ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: ബേപ്പൂര്‍ ഗവണ്‍മെന്റ് ഐടിഐ യില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മാര്‍ച്ച് 15 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നതാണ്.

യോഗ്യത: ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റില്‍ ബിരുദം, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളള എന്‍ടിസി/എന്‍എസി.

യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവണ്മെന്റ് ഐടിഐ ഓഫിസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:0495-2415040.