വടകര പിടിക്കാന്‍ കളത്തിലിറങ്ങി ഷാഫി പറമ്പില്‍; കൊയിലാണ്ടിയിലും സന്ദര്‍ശനം, മുന്‍ ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ ശവകുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി


കൊയിലാണ്ടി: വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കൊയിലാണ്ടിയലും സന്ദര്‍ശനം നടത്തി.
ഡി.സി.സി. മുന്‍ പ്രസിഡന്റ് യു. രാജീവന്റെ പുളിയഞ്ചേരിയിലുളള വീട്ടില്‍ ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു.

പുളിയഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി. കൂടാതെ രാജീവിന്റെ കുടുംബാംഗങ്ങളോടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, യു.ഡി.എഫ്. നേതാക്കളായ പാറയ്ക്കല്‍ അബ്ദുള്ള പി. രത്‌നവല്ലി, മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറ ഹ്‌മാന്‍ വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂര്‍ വി.പി. ഭാസ്‌കരന്‍, കെ. വിജയന്‍, വി.വി. സുധാകരന്‍, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രന്‍,
കെ.പി. വിനോദ് കുമാര്‍, നടേരി ഭാസ്‌കരന്‍, കെ.എം. സുമതി, പി.വി. നാണി, എ. അസീസ്, റഷീദ് പുളിയഞ്ചേരി തുടങ്ങിയവരോടൊപ്പം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുമെത്തിയിരുന്നു.