കൊയിലാണ്ടിയിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു


കൊയിലാണ്ടി: കേരള പട്ടിക വിഭാഗ സമാജം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീമദ് അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകളെ അണിനിരത്തി ഘോഷയാത്രയും പൊതുസമ്മേളനത്തോടെയുമാണ് പരിപാടി സംഘടിപ്പിപ്പിച്ചത്. കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.

പി എം പി നടേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ എ കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം എം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി കുഞ്ഞമ്പു കല്ല്യാശ്ശേരി പി എം നാരായണൻ പി എം വിജയൻ അഡ്വക്കേറ്റ് പിടിയുമേന്ദ്രൻ സുനിത ഗോപാൽ കെ പി മാധവൻ നിർമ്മലൂർ ബാലൻ പി കെ ശിവദാസൻ ടി വി പവിത്രൻ എന്നിവർ സംസാരിച്ചു.