അത്തോളി കുനിയില്‍ക്കടവില്‍ ഓട്ടോ മറിഞ്ഞ് അപകടം; രണ്ട് യാത്രക്കാര്‍ക്കും ഡ്രൈവറായ യുവതിയ്ക്കും പരിക്ക്


Advertisement

അത്തോളി: കുനിയില്‍ക്കടവ് പാലത്തിന് സമീപം ഓട്ടോ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ യുവതിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Advertisement

തിരുവങ്ങൂരില്‍ നിന്നും അത്തോളി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ. മൂന്ന് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. കുനിയില്‍ക്കടവ് പാലത്തിന് സമീപത്ത് വളവില്‍ അപ്രതീക്ഷിതമായി പൂച്ച മുറിച്ചു കടന്നതോടെ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞു.

Advertisement

ഡ്രൈവര്‍ പൂക്കാട് ബീച്ച് റോഡ് മുണ്ടാടത്ത് ഖദീജ എന്ന ഹസീനയ്ക്ക് സാരമായ പരിക്കുണ്ട്. ഇവരെയും രണ്ട് യാത്രക്കാരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാര പരിക്കേറ്റ ഒരു യാത്രക്കാരനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ഓട്ടോയ്ക്ക് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.

Advertisement

Summary: Auto overturns in Atholi, Kuniyilkadavu; Two passengers and the female driver injured