Saranya KV
പത്രക്കെട്ട് എടുക്കാനായി പതിവുപോലെ പുറത്തേക്ക് പോയി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതി ബൈക്കിന് പിറകിൽ കയറി രക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്. മയക്കുമരുന്ന് കേസില്‍ 10വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹര്‍ഷാദ്. എല്ലാദിവസവും രാവിലെ ജയിലിലേക്കുള്ള പത്രക്കെട്ട് എടുത്തിരുന്നത് ഇയാളായിരുന്നു. പതിവുപോലെ ഇന്ന് രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്‌റെ പിന്നില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
തിക്കോടി കോടിക്കല്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു
തിക്കോടി: തിക്കോടി കോടിക്കല്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. അങ്ങേക്കര വളപ്പില്‍ താമസിക്കും ചേരാന്റവിട അന്‍സിതയാണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: തിക്കോടി പഞ്ചായത്ത് ഖത്തര്‍ കെഎംസിസി സെക്രട്ടറി സുനൈദ്. ഉപ്പ: പള്ളിത്തര പടിക്കുതാഴ നാസിഫ്. ഉമ്മ: ഹസീന. മകള്‍: സയ സുനൈദ്. സഹോദരങ്ങള്‍: അന്‍സാര്‍(ഖത്തര്‍), നാഫി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
വടകര മുക്കാളിയില്‍ കാറിനുള്ളില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഗുരുതരമായി പൊള്ളലേറ്റ പേരാമ്പ്ര സ്വദേശി മരിച്ചു
വടകര: മുക്കാളിയില്‍ കാറിനുള്ളിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പേരാമ്പ്ര സ്വദേശി മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. തീപിടുത്തത്തില്‍ 80ശതമാനം പൊള്ളേലറ്റ് ചികിത്സയിലാരുന്നു ഇയാള്‍. വെള്ളിയാഴ്ച ഉച്ചയോടെ മേലെ മുക്കാളിയിലായിരുന്നു ആത്മഹത്യ ശ്രമം. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്തു ബിജുവിനെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം
പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ തട്ടി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി; ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ന്നു
പേരാമ്പ്ര: പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ തട്ടി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി. ഇന്നലെ രാത്രി 10മണിയോടെ കാര്‍ ടാക്സി സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. ജനതാ ജ്വല്ലറിയിലേക്കാണ് കാർ ഇടിച്ച് കയറിയത്. അപകടത്തില്‍ ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ന്നു. അമിത വേഗയിലെത്തിയ കാര്‍ മറ്റൊരു കാറിനെ ഇടിച്ച ശേഷം റോഡ് സൈഡിലെ കൈവരിയും
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു
കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40നായിരുന്നു അന്ത്യം. ഭൗതികദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനിലായിരിക്കും ഖബറടക്കം. കെ.കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ
കോഴിക്കോട് സ്വദേശി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് നല്ലളം സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കീഴുവനപ്പാടം വീട്ടില്‍ നവാസിനെയാണ്(47) സൂര്‍ഖിലെ മുസ്ഫയ്യ മസ്ജിദിന് പിന്‍വശത്തുള്ള റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂഖ് പഴയ മീന്‍മാര്‍ക്കറ്റിന് പിറകിലുള്ള കര്‍ട്ടന്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മാര്‍ച്ചില്‍ നടക്കുന്ന ഇദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിനായി ഫെബ്രുവരിയില്‍ നാട്ടില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
വൃക്കരോഗം ബാധിച്ച ഉള്ളിയേരി സ്വദേശി ബിജു ബോബനായി വീണ്ടും കൈകോര്‍ത്ത് നാട്; ബിജുവിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ നമുക്കും പങ്കാളികളാവാം
ഉള്ളിയേരി: വൃക്ക രോഗം ബാധിച്ച ഉള്ളിയേരി സ്വദേശി ബിജു ബോബനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നാട് വീണ്ടുമൊന്നിക്കുന്നു. പത്ത് വര്‍ഷം മുമ്പാണ് നിനിച്ചിരിക്കാത്ത നേരത്ത് പ്രാണിയേരി ബിജുവിന്റെ ജീവിതത്തിലേക്ക് വൃക്കരോഗം കടന്നുവന്നത്. പിന്നാലെ ആശുപത്രികളും ടെസ്റ്റുകളുമായി കുറേ മാസങ്ങള്‍. ഏറെ മാസത്തെ ടെസ്റ്റുകള്‍ക്കും മറ്റും ശേഷം അമ്മ പകര്‍ത്തു നല്‍കിയ വൃക്കയിലൂടെ ബിജു ജീവിതത്തിലേക്ക് വീണ്ടും
ജലജീവൻ കുടിവെള്ള കണക്ഷനുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15000 ലിറ്റര്‍ വരെ സൗജന്യം; വിശദമായി അറിയാം
കൊയിലാണ്ടി: ജലജീവൻ കുടിവെള്ള കണക്ഷൻ ലഭിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ സൗജന്യ കുടിവെള്ളം. ജനുവരി 31വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. സൗജന്യ സേവനത്തിനായി ആധാർ കാർഡ്, ബി.പി.എൽ റേഷൻ കാർഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിൽ പോയി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. 500 രൂപയിൽ കൂടുതൽ ബില്ലടയ്ക്കാൻ ബാക്കിയുള്ളവർക്ക് ബില്ലടച്ചതിനു ശേഷം മാത്രമേ രജിസ്‌ട്രേഷന്‍
കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി; നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമോ ?
വടകര: കുഞ്ഞിപ്പള്ളിയില്‍ ദേശീയപാതയ്ക്ക് വേണ്ടി ഒഴിച്ചിട്ട കടമുറിയില്‍ മനുഷ്യതലയോട്ടി കണ്ടെത്തി. രാവിലെ കടയുടെ ഷട്ടര്‍ ഉള്‍പ്പെടെയുള്ള ഭാഗം പൊളിച്ചുമാറ്റാനായി എത്തിയ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്തായിട്ടായിരുന്നു തലയോട്ടിയും കൈയുടെ ഭാഗങ്ങളും ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. മുമ്പ് ഒരു ചായക്കടയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ ചോമ്പാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂടാടി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നടക്കാവില്‍ നിന്നും പൂക്കാടേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അരുമന്‍കണ്ടി നിധീഷിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് നടക്കാവിലുള്ള ബജാജ് ഷോറൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ പേഴ്‌സ് പോക്കറ്റില്‍ വെച്ചിരുന്നു. ശേഷം പൂക്കാടുള്ള പെട്രോള്‍ പമ്പിലെത്തി എണ്ണയടിച്ച് പണം നല്‍കാന്‍ നോക്കിയപ്പോഴാണ് പേഴസ് നഷ്ടപ്പെട്ടത് മനസിലായതെന്ന് നിധീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്