Saranya KV
ശിശു സൗഹൃദ പരിപാടികൾ, ദാരിദ്ര്യ നിർമ്മാർജനം, സമഗ്ര ആരോഗ്യ പരിപാടികൾ; മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വീണ്ടും ചേമഞ്ചേരി പഞ്ചായത്തിന്
ചേമഞ്ചേരി: മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വീണ്ടും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്. കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയാണ് പഞ്ചായത്ത് നേട്ടം കൈവരിച്ചത്. 2022-23 വർഷത്തെ സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച സുസ്ഥിര ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തന മികവാണ് ഇത്തവണ അവാർഡിന് മുഖ്യമായും പരിഗണിക്കപ്പെട്ടത്. അതോടൊപ്പം വികസന
ബസുകാരുടെ മത്സരയോട്ടത്തിന് നാട്ടുകാരുടെ ‘റെഡ് കാർഡ്’; കൊയിലാണ്ടിയില്‍ ബസുകൾ തടഞ്ഞിട്ട് നാട്ടുകാർ
കൊയിലാണ്ടി: മത്സരയോട്ടം നടത്തിയ ബസുകള്‍ കൊയിലാണ്ടിയില്‍ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന വോളന്റ്, സാഗര എന്നീ ബസുകളെയാണ് ഇന്ന് വൈകുന്നേരം 4മണിയോടെ കൊയിലാണ്ടി ശോഭിക ടെക്‌സ്റ്റയില്‍സിന് മുമ്പില്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയത്. മത്സരയോട്ടത്തിനിടെ വോളന്റ് ബസ് സാഗര ബസിന് പിന്നില്‍ ഇടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടതോടെ കൊയിലാണ്ടിയില്‍ നിന്നും
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (16/02/2024) വൈദ്യുതി മുടങ്ങും. കന്നൂർ സബ്സ്റ്റേഷൻ മുതൽ മാടാക്കര, കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്, ബപ്പങ്ങാട്, എളാട്ടേരി, നടക്കൽ വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കേബിൾ വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
15 ലക്ഷം രൂപയുടെ നവീകരണം; ചക്കിട്ടപ്പാറ പിള്ളപ്പെരുവണ്ണ – അമ്പലമുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പിള്ളപ്പെരുവണ്ണ – അമ്പലമുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംമ്പർ വിനിഷ ദിനേശൻ, പഞ്ചായത്തംഗളായ വിനീത മനോജ്, ബിന്ദു
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സബ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ചെങ്ങോട്ടുകാവ് പന്തലായനി ഫീഡറുകളില്‍ വരുന്ന പുറത്തുട്ടുംചേരി, ഉള്ളൂര്‍ക്കടവ്, ചേലിയ, മുത്തുബസാര്‍, പഴഞ്ചേരി, നെല്ലൂളിക്കുന്ന്, വിദ്യാതരംഗിണി, ഖാദിമുക്ക്, പിലാച്ചേരി, കച്ചേരിപ്പാറ, കാരോല്‍, ചോനാംപീടിക, മേലൂര്‍, ചെങ്ങോട്ടുകാവ്ടൗണ്‍, ചേങ്ങോട്ടുകാവ് കനാല്‍, ചെങ്ങോട്ടുകാവ് എംഎം, കുഞ്ഞിലാരിപ്പള്ളി, കോളൂര്‍ സുനാമി, പൊയില്‍ക്കാവ്
കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹമാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മൃതദേഹത്തിന് പരിക്കുകളുണ്ട്. പാറയുടെ മുകളില്‍ നിന്നും കാല്‍തെറ്റി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഓര്‍മകളില്‍ പ്രിയനേതാവ്; അരിക്കുളം തറമലങ്ങാടിയിൽ പുത്തൂപ്പട്ട കുഞ്ഞിക്കണ്ണൻ നായർ അനുസ്മരണ സമ്മേളനം
അരിക്കുളം: കൊയിലാണ്ടിയിലും, അരിക്കുളത്തും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച പുത്തൂപ്പട്ട കുഞ്ഞിക്കണ്ണൻ നായർ അനുസ്മരണ സമ്മേളനം സിപിഎം കാരയാട് ലോക്കൽ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ താമലങ്ങാടിയിൽ നടന്നു. കുരുടി മുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയതു. കെ.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി
കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങില്ല; തീരുമാനത്തില്‍ മാറ്റം
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. കൊയിലാണ്ടി ടൗൺ, പന്തലായനി പെരുവട്ടൂർ, കണയങ്കോട്, കോമത്തുകര, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ നാളെ രാവിലെ 9മണി മുതല്‍ 4മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. വെസ്റ്റ്ഹില്‍ സബ് സ്‌റ്റേഷന്‍ നാളെ അടിയന്തരമായി ഓഫ് ചെയ്യുന്നതുകൊണ്ടാണ്
അതിശക്തമായ പനിയും, ശരീര വേദനയുമുണ്ടോ..? എങ്കില്‍ ശ്രദ്ധിക്കണം! ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്താന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം
കോഴിക്കോട്: ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടുകയും, പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച വിശ്രമിക്കേണ്ടതുമാണ്. കൊതുക് കടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യം
മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറക്കണ്ട; കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ടൗൺ, പന്തലായനി പെരുവട്ടൂർ, കണയങ്കോട്, കോമത്തുകര, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് എന്നിവിടങ്ങളിൽ രാവിലെ 9മണി മുതല്‍ 4മണി വരെയാണ് വൈദ്യുതി തടസ്സപ്പെടുക. ഏരിയല്‍ ബണ്ടില്‍ഡ് കേബിള്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.