ബസുകാരുടെ മത്സരയോട്ടത്തിന് നാട്ടുകാരുടെ ‘റെഡ് കാർഡ്’; കൊയിലാണ്ടിയില്‍ ബസുകൾ തടഞ്ഞിട്ട് നാട്ടുകാർ


കൊയിലാണ്ടി: മത്സരയോട്ടം നടത്തിയ ബസുകള്‍ കൊയിലാണ്ടിയില്‍ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന വോളന്റ്, സാഗര എന്നീ ബസുകളെയാണ് ഇന്ന് വൈകുന്നേരം 4മണിയോടെ കൊയിലാണ്ടി ശോഭിക ടെക്‌സ്റ്റയില്‍സിന് മുമ്പില്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയത്.

മത്സരയോട്ടത്തിനിടെ വോളന്റ് ബസ് സാഗര ബസിന് പിന്നില്‍ ഇടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടതോടെ കൊയിലാണ്ടിയില്‍ നിന്നും പോലീസ് സ്ഥലത്തെത്തി ഇരു ബസിലെയും ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

mid2]

ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് യാത്രക്കാര്‍ റോഡില്‍ ഏറെ നേരം പ്രതിഷേധിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.