കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (16/02/2024) വൈദ്യുതി മുടങ്ങും.

കന്നൂർ സബ്സ്റ്റേഷൻ മുതൽ മാടാക്കര, കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്‌, ബപ്പങ്ങാട്, എളാട്ടേരി, നടക്കൽ വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

കേബിൾ വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.