15 ലക്ഷം രൂപയുടെ നവീകരണം; ചക്കിട്ടപ്പാറ പിള്ളപ്പെരുവണ്ണ – അമ്പലമുക്ക്‌ റോഡ്‌ നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പിള്ളപ്പെരുവണ്ണ – അമ്പലമുക്ക്‌ റോഡ്‌ നാടിന് സമര്‍പ്പിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ ഉപാദ്ധ്യക്ഷ ചിപ്പി മനോജ്‌ അദ്ധ്യക്ഷത വഹിച്ചു.

വാർഡ്‌ മെംമ്പർ വിനിഷ ദിനേശൻ, പഞ്ചായത്തംഗളായ വിനീത മനോജ്‌, ബിന്ദു സജി, വാർഡ്‌ കണവീനർ സബിൻ ടി.കെ, പി.ജെ റജി, വടക്കയിൽ രാജൻ, വിപിൻ ദാസ്‌, വി.പി ഭാസ്കരൻ എന്നിവർ സംസാരിച്ചു.