കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സബ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ചെങ്ങോട്ടുകാവ് പന്തലായനി ഫീഡറുകളില്‍ വരുന്ന പുറത്തുട്ടുംചേരി, ഉള്ളൂര്‍ക്കടവ്, ചേലിയ, മുത്തുബസാര്‍, പഴഞ്ചേരി, നെല്ലൂളിക്കുന്ന്, വിദ്യാതരംഗിണി, ഖാദിമുക്ക്, പിലാച്ചേരി, കച്ചേരിപ്പാറ, കാരോല്‍, ചോനാംപീടിക, മേലൂര്‍, ചെങ്ങോട്ടുകാവ്ടൗണ്‍, ചേങ്ങോട്ടുകാവ് കനാല്‍, ചെങ്ങോട്ടുകാവ് എംഎം, കുഞ്ഞിലാരിപ്പള്ളി, കോളൂര്‍ സുനാമി, പൊയില്‍ക്കാവ് ബീച്ച്, കാവലാട് ബീച്ച്, പൊയില്‍കാവ് ടെമ്പിള്‍, ഒപി സുനാമി, എഴുകുടിക്കല്‍ ചാത്തനാടത്ത് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 9മണി മുതല്‍ 4മണിവരെയാണ് വൈദ്യുതി തടസ്സം നേരിടുക.