പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ഓര്‍മ്മയ്ക്കായ് ദീപം തെളിയിച്ച് കൊല്ലം ഗുഡ്‌മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്


കൊയിലാണ്ടി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ദീപം തെളിയിച്ചു ഗുഡ്‌മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്. കൊല്ലം ചിറ പരിസരത്ത് നടന്ന അനുസ്മരണ ചടങ്ങ് പിങ്ക് പോലീസ് എ.എസ്.ഐ സുനിത ദിപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.

ഹെല്‍ത്ത് ക്ലബ്ബ് പരിശീലകന്‍ അജയകുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഇ.എസ് രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് രാധാകൃഷ്ണന്‍, ചിന്നന്‍ നായര്‍, ജഗത്, രുദ്ര, ആഗ്‌ന, എന്നിവര്‍ സംസാരിച്ചു. കിരണ്‍, വിഷ്ണു, ബാലശ്രീ ഐശ്വര്യ. എന്നിവര്‍ നേതൃത്വം നല്‍കി.