Hari

Total 2952 Posts

നടേരി പഴങ്കാവിൽ നാരായണൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി പഴങ്കാവിൽ നാരായണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: ഷിജു, ഷിജി, ഷിജില. മരുമക്കൾ: ബിജു, സത്യൻ, ഷഖില (സി.പി.എം തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ശാരദ, പരേതരായ ബാലൻ, കുഞ്ഞിക്കണ്ണൻ.

ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതുകാരനടക്കം രണ്ട് പേര്‍ രോഗമുക്തരായി; 216 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി, ഭീതിയൊഴിഞ്ഞ് കോഴിക്കോട്

കോഴിക്കോട്: ആശങ്കയുടെ ദിനങ്ങള്‍ക്ക് ഒടുവില്‍ അറുതിയായി. നിപ വൈറസ് ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ഭീതിയൊഴിഞ്ഞു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒമ്പതുകാരനുള്‍പ്പെടെ രണ്ട് പേര്‍ രോഗമുക്തരായെന്നതാണ് ഒടുവിലെത്തുന്ന സന്തോഷവാര്‍ത്ത. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒമ്പതുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ആദ്യം നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് ഇത്.

‘സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല’; സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്, ഒ.പി പൂര്‍ണ്ണമായും മുടങ്ങും

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി പി.ജി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി പൂര്‍ണ്ണമായി ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവിടങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍

പൊയില്‍ക്കാവ് കലോപ്പൊയില്‍ പള്ളേങ്കണ്ടി കൃഷ്ണന്‍ അന്തരിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് കലോപ്പൊയില്‍ പള്ളേങ്കണ്ടി കൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: പ്രേമ, പ്രദീപന്‍. മരുമക്കള്‍: അശോകന്‍, ദിവ്യ. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം തിങ്കളാഴ്ച.    

പ്രവാസി വ്യാപാരിയും കെ.എം.സി.സി മുന്‍ നേതാവുമായ നാദാപുരം തൂണേരി കല്ലാട്ട്താഴെകുനി മൂസ അന്തരിച്ചു

ഷാര്‍ജ: പ്രവാസി വ്യാപാരിയായ നാദാപുരം തൂണേരി കല്ലാട്ട്താഴെ കുനി മൂസ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ ഷാര്‍ജയിലെ മൈസലൂണിലുള്ള താമസസ്ഥലത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഷാര്‍ജ കെ.എം.സി.സിയുടെ മുന്‍

എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു, കൗണ്‍സിലിങ്ങില്‍ തുറന്ന് പറഞ്ഞ് പെണ്‍കുട്ടി; സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു. വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. പരാതി ലഭിച്ചതോടെ അമ്പലവയല്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. കൗണ്‍സിലര്‍ ഉടന്‍ തന്നെ വിവരം പ്രധാനാധ്യാപകനെ അറിയിച്ചു. പ്രധാനാധ്യാപകനാണ് കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്.

വില്യാപ്പള്ളിയിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളിറോഡില്‍ ഇല്ലത്ത് താഴെ ഓവുചാലില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. ഏതാണ്ട് നാല്‍പ്പതിനടുത്ത് പ്രായമുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഓവുചാലിന് സമീപത്തെ വീട്ടില്‍ താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. വൈകുന്നേരം പറമ്പില്‍ നടക്കാനിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമ്‌ഴ്ന്ന് കിടക്കുന്ന

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പിൽ കൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പിൽ കൃഷ്ണൻ അന്തരിച്ചു . എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രിയ, കിഷോർ, സോന. മരുമക്കൾ: ബാബു, സുബിഷ, പരേതനായ നാരായണൻ. സഞ്ചയനം ശനിയാഴ്ച നടക്കും.

Kerala Lottery Results | Karunya Plus Lottery KN-489 Result | ആ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വടകരയിൽ വിറ്റ ടിക്കറ്റിന്; വിശദമായ നറുക്കെടുപ്പ് ഫലം ഇതാ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-489 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം