Hari
കനത്ത മഴ: പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള വീടിന്റെ ഭാഗമാണ് തകർന്ന് വീണത്. ആർക്കും ആളപായമില്ല. രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു.
‘കൊയിലാണ്ടി മേഖലയിൽ മോഷ്ടാക്കളെയും ലഹരിമാഫിയയെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും’; പൊലീസ് സ്റ്റേഷനിൽ ആലോചനാ യോഗം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ ആലോചനാ യോഗം നടത്തി. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ. കാനത്തിൽ ജമീല യോഗം
കണയങ്കോട് പാലത്തിന് സമീപം മരം റോഡിലേക്ക് പൊട്ടിവീണു; ഗതാഗതക്കുരുക്ക് നീക്കിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കണയങ്കോട് പാലത്തിന് വടക്ക് ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ബിനീഷ് വി.കെ, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ.എം, വിഷ്ണു, സജിത്ത്
ലഹരിക്കെതിരായ സന്ദേശവുമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സുരേഷിന്റെ വിഷ്വൽ ആൽബം ‘ജാഗ്രത’; ഷൂട്ടിങ് ആരംഭിച്ചു
കൊയിലാണ്ടി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ജാഗ്രത എന്ന വിഷ്വൽ ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ (ഡ്രൈവർ) സുരേഷ് ഒ.കെയാണ് ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊയിലാണ്ടി ഐ.പി എസ്.എച്ച്.ഒ ബിജു എം.വി നിർവ്വഹിച്ചു. മരുതൂരിലും കാവുംവട്ടത്തും
Kerala Lottery Results | Bhagyakuri | Akshaya AK-619 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-619 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
സി.പി.എമ്മിലെ കറുത്ത വറ്റുകളെ വെളുപ്പിക്കാനുള്ള ദൗത്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജെബി മേത്തർ എം.പി കൊയിലാണ്ടിയിൽ
കൊയിലാണ്ടി: സി.പി.എമ്മിലെ കറുത്ത വറ്റുകളെ വെളുപ്പിക്കാനുള്ള ദൗത്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. മഹിള കോൺഗ്രസ് ഉൽസാഹ് കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെബി മേത്തർ. കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരാളെപ്പോലും കാണാത്ത മുഖ്യമന്ത്രി ഇ.ഡി. പല തവണ ചോദ്യം ചെയ്ത
എളാട്ടേരിയിൽ പേയിളകിയ നായയെ നാട്ടുകാർ അടിച്ചുകൊന്നു; കൊന്നത് മനുഷ്യരെയും മൃഗങ്ങളെയും ഉൾപ്പെടെ നിരവധി പേരെ കടിച്ച നായയെ
കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ അടിച്ചു കൊന്നു. എളാട്ടേരി നടയ്ക്കൽ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായയെയാണ് നാട്ടുകാർ അടിച്ചു കൊന്നത്. മനുഷ്യർക്ക് പുറമെ പശുവിനെയും തെരുവുപട്ടികളെയും ഈ ഭ്രാന്തൻ നായ കടിച്ചതായാണ് വിവരം. ഇത് കാരണം വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം ഭീതിയിലാണ്. വിഷയത്തിൽ പഞ്ചായത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയും നാട്ടുകാർ
മഴ പെയ്താല്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താകെ വെള്ളക്കെട്ട്; അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും, അപകടമുണ്ടാവണോ, പരിഹാരമുണ്ടാവാൻ? (വീഡിയോ കാണാം)
കൊയിലാണ്ടി: ഒരു മഴ പെയ്താല്‍ മതി, ദേശീയപാതയും പരിസരവുമാകെ വെള്ളത്തില്‍ മുങ്ങും. പിന്നെ അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് കാല്‍നടയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി കടന്ന് പോവുക. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താണ് ഈ ദുരവസ്ഥ. നൂറുകണക്കിന് കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളുമാണ് കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് പരിസരത്തുകൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. ഒരു മഴ
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനത്തിനൊരുങ്ങി കൊയിലാണ്ടി; സ്വാഗതസംഘം ഓഫീസ് തുറന്നു
കൊയിലാണ്ടി: സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടി ഒരുങ്ങി. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖലയെ തകർക്കാനുളള ഗൂഡാലോചനയാണ് ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കാനത്തിൽ ജമീല പറഞ്ഞു. ജില്ലാ സെക്രട്ടറി എം.കെ.ശശി അധ്യക്ഷത വഹിച്ചു.
ലോറി ബ്രേക്ക് ഡൗണായി; കൊയിലാണ്ടി നഗരത്തെ നിശ്ചലമാക്കി മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തെ വീര്‍പ്പ് മുട്ടിച്ച് വന്‍ ഗതാഗതക്കുരുക്ക്. ദേശീയപാതയില്‍ പൊലീസ് സ്റ്റേഷന് സമീപം ലോറി ബ്രേക്ക് ഡൗണായതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് കിലോമീറ്ററുകളോളമാണ് വാഹനങ്ങള്‍ നിശ്ചലമായി കിടന്നത്. വൈകീട്ട് അഞ്ച് മണിയോടെയാണ് ലോറി ബ്രേക്ക് ഡൗണായത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങിയ വാഹനങ്ങള്‍ സമയം കഴിയുന്തോറും ഏതാണ്ട് നിശ്ചലമായി. വടക്ക് ഭാഗത്ത് മൂടാടി