കണയങ്കോട് പാലത്തിന് സമീപം മരം റോഡിലേക്ക് പൊട്ടിവീണു; ഗതാഗതക്കുരുക്ക് നീക്കിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്


കൊയിലാണ്ടി: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കണയങ്കോട് പാലത്തിന് വടക്ക് ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ബിനീഷ് വി.കെ, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ.എം, വിഷ്ണു, സജിത്ത് പി.കെ, ഹോം ഗാർഡ് രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.