വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃതം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം


Advertisement

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ ബി.എ സംസ്കൃതം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ സംസ്കൃതം ജനറൽ, ബി.എ സംസ്കൃതം സാഹിത്യം, ബി.എ സംസ്കൃതം വേദാന്തം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Advertisement

പ്ലസ്ടുവിന് സംസ്ക്യതം പഠിക്കാത്തവർക്കും ബിരുദ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. സേ പരീക്ഷ പാസായവർക്കും ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ സ്കോളർഷിപ്പ് ലഭിക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നൽകുന്ന ബിരുദ സർട്ടിഫിക്കറ്റും കെ-ടെറ്റും പാസായാൽ യു.പി സ്കൂളിൽ പഠിപ്പിക്കാൻ കഴിയും.

Advertisement

www.ssus.ac.in എന്ന സർവ്വകലാശാലയുടെ വെബ്സൈറ്റ് വഴിയോ ക്യാമ്പസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾ അറിയാനായി ഇനി പറയുന്ന ഫോൺ നമ്പറുകളിൽ വിളിക്കാം: 8943220877, 9745370260, 7786048237

Advertisement